സമാധാന ചര്‍ച്ചകള്‍ സുഗമമാകില്ലെന്ന് പുട്ടിനോട് ഷീ

ബീജിംഗ്: യുക്രെയിന്‍ വിഷയത്തില്‍ സമാധാന ചര്‍ച്ചകളിലേക്കുള്ള പാത സുഗമമായിരിക്കില്ലെന്നും വിഷയത്തില്‍ വസ്തുനിഷ്ഠവും നീതിയുക്തവുമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നത് തുടരുമെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ്.

ഇന്നലെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയ്ക്കിടെയാണ് ഷീയുടെ പരാമര്‍ശം. വിഷയം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ റഷ്യ ഒരിക്കലും വിസമ്മതിച്ചിട്ടില്ലെന്ന് പുട്ടിന്‍ സൂചിപ്പിച്ചതായും അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമായി തുടരുമെന്നും ഷീ ചൈനീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം ചൈനയുള്ള സൈനിക സഹകരണം ശക്തമാക്കുമെന്ന് പറഞ്ഞ പുട്ടിന്‍ ഷീയെ റഷ്യാ സന്ദര്‍ശനത്തിനും ക്ഷണിച്ചു.

prp

Leave a Reply

*