ശബരിമലയില്‍ സ്ത്രീ പ്രവേശനം: ഇന്ന് സുപ്രീംകോടതിയില്‍ വാദം പുനരാരംഭിക്കും

sabarimala20131127150150_535_1

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം പുനരാരംഭിക്കും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ആണ് സുപ്രീംകോടതിയില്‍ ഹാജരാകുക. പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍  കോടതിയെ അറിയിച്ചേക്കും. എന്നാല്‍ ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുത് എന്ന നിലപാട് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഇന്ന് കോടതിയില്‍ ആവര്‍ത്തിക്കും.  ജസ്റ്റിസ് ദീപക്മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ആണ് ഈ ഹര്‍ജി പരിഗണിക്കുന്നത്.

 

prp

Related posts

Leave a Reply

*