സെക്സ് ആസ്വദിക്കാത്തവര്‍ക്ക് അതിനെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ടാകും. പല ധാരണകളും അബദ്ധങ്ങളാണെന്ന് തിരിച്ചറിയുന്നത് വിവാഹത്തിനുശേഷമാകും. പൊതുവായി പലര്‍ക്കും ഉണ്ടാകാറുള്ള ചില അബദ്ധധാരണകള്‍ നോക്കാം
ടിവിയിലും സിനിമയിലും കാണുന്നതുപോലെയല്ല സെക്ഷ്വല്‍ ഇന്റിമസി പരസ്യങ്ങളില്‍ നിന്നും ടി.വിയില്‍ നിന്നും സിനിമകളില്‍ നിന്നുമൊക്കെയാണ് സെക്സിനെക്കുറിച്ചുള്ള പല കാര്യങ്ങളും മനസിലാക്കിയിരിക്കുക. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സെക്സ് ആസ്വദിക്കാത്തവരെ സംബന്ധിച്ച് അത് പ്രണയാതുരമായ സ്നേഹപ്രകടനമാണ്. അതിനു പിന്നണിയില്‍ സംഗീതവും മെഴുകുതിരിവെട്ടവുമെല്ലാം ഉണ്ടാകും.
എന്നാല്‍ സെക്ഷ്വല്‍ ഇന്റിമസി എന്നത് യഥാര്‍ത്ഥത്തില്‍ ഇതല്ല. എന്നു കരുതി നിരാശപ്പെടേണ്ടതില്ല. യഥാര്‍ത്ഥ സെക്ഷ്വല്‍ ഇന്റിമസി എന്നത് സിനിമകളില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമാണ്. പക്ഷെ കുറേക്കൂടി മികച്ചതുമാണ്.
ദിവസം കഴിയുന്തോറും മികവേറി വരുന്നതാണ് സെക്ഷ്വല്‍ ഇന്റിമസി. അതില്‍ ആശയവിനിമയത്തിലും ലൈംഗികബന്ധത്തിനും കാലത്തിനും ഏറെ പ്രാധാന്യമുണ്ട്. സെക്സിനെക്കുറിച്ച് എല്ലാം അറിയാമെന്നാവും ഇപ്പോള്‍ നിങ്ങളുടെ ധാരണം. പക്ഷെ യാഥാര്‍ത്ഥ്യം ഒരിക്കലും അതാവില്ല.
പങ്കാളികള്‍ പരസ്പരം നല്കുന്നതുകൂടിയാണ് സെക്സ്. എല്ലായ്പ്പോഴും സ്വീകരിക്കുന്നയാള്‍ മാത്രമാവരുത്. സെക്സിന്റെ യഥാര്‍ത്ഥ സൗന്ദര്യം ലൈംഗികാനന്ദനം നല്കുന്നതിലാണ്. പുരുഷന്മാരെ സംബന്ധിച്ച് ശാരീരിക ആകര്‍ഷണവും കാഴ്ചയുമായൊക്കെ ബന്ധപ്പെട്ടതാണ് സെക്സ് . പക്ഷെ ബന്ധങ്ങളുമായി അടിസ്ഥാനപ്പെടുത്തിയാണ് സ്ത്രീകള്‍ സെക്സിനെക്കുറിച്ച് ചിന്തിക്കുന്നത്.
