തൃക്കാക്കരയില്‍ അനാശാസ്യം:ആറുപേര്‍ പിടിയില്‍

Sex-Racket1

കൊച്ചി:തൃക്കാക്കരയ്ക്ക് അടുത്ത് കങ്ങരപ്പടിയില്‍ വാടക വീട്ടില്‍ അനാശാസ്യം നടത്തിയ സംഘത്തെ തൃക്കാക്കര പോലീസ് നടത്തിയ റെയിടില്‍ പിടികൂടി. രണ്ടു യുവതികള്‍ അടക്കം ആറു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൈസൂര്‍, നേപാള്‍ സ്വദേശികളായ യുവതികളാണ്  പിടിയിലായത്.നടത്തിപ്പുക്കാരനായ അശോകന്‍(59), കാര്‍ ഡ്രൈവര്‍ അബ്ദുള്‍ ഗഫൂര്‍, ഇടപാടുകാരായ ഗോഡ് ഫ്രെ(44), ആനന്ദന്‍(43) എന്നിവരാണ് മറ്റു നാലുപേര്‍.ഒരു മാസം മുമ്പാണ് ഈ സംഘം തൃക്കാക്കരയില്‍ വീട് വാടകയ്ക്കെടുത്തത്.ഇവരുടെ കൈയില്‍ നിന്ന് ഒരു കാര്‍, സ്കൂട്ടര്‍, എഴു മൊബൈല്‍ ഫോണുകള്‍, കൂടാതെ 20,000 രൂപയും പോലീസ് കണ്ടെത്തി.ഷാഡോ പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ അന്വേഷണം ഉണ്ടായത്.

Image courtesy:kairalinewsonline

prp

Related posts

Leave a Reply

*