കൊല്ലം:സീസണ്‍ ടിക്കറ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സതേണ്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. എല്ലാ ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിക്കുക, പാസഞ്ചറിലടക്കം ഏര്‍പ്പെടുത്തിയ റിസര്‍വേഷന്‍ പിന്‍വലിക്കുക, തിരുവനന്തപുരം സെന്‍ട്രലില്‍ വഞ്ചിനാട്, ഇന്റര്‍സിറ്റി എന്നീ എക്സ്‌പ്രസ് ട്രെയിനുകള്‍ രാവിലെ 9.45-ന് എത്തിച്ചേരുന്നവിധം സമയം ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉന്നയിച്ചു. പ്രസിഡന്റ് സജീവ് പരിശവിള പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
കെ.എസ്.മനോദ് അധ്യക്ഷത വഹിച്ചു. ഷിബു ഇബ്രാഹിം, അനില്‍ കോവൂര്‍, ഷിബു ജോസഫ്, തുളസിദേവി, വിനോദ് രാജ്, മായ, പ്രവീണ്‍, സി.അനില്‍കുമാര്‍, നിയാസ് മൈനാഗപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

