കുവൈറ്റ് മലയാളി ഫോറവും കുവൈറ്റ് ഫിഷ് ഹണ്ടേഴ്സ്സും സംയുക്തമായി കടല്‍ത്തീര ശുചീകരണ യത്‌നം സംഘടിപ്പിച്ചു

കുവൈറ്റ് : സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാര്‍ഗം മറ്റുള്ളവര്‍ക്ക്‌ വേണ്ടിയുള്ള സേവനത്തില്‍ സ്വയം നഷ്ടപ്പെടുക എന്നതാണ് എന്ന് നമ്മളെ പഠിപ്പിച്ച ഗാന്ധിജിയുടെ ജന്മദിനമായ ഗാന്ധി ജയന്തിയോടനുബന്ധിച്ചു കുവൈറ്റിലെ സാമൂഹിക സേവന രംഗത്തു എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന കുവൈറ്റ് മലയാളി ഫോറവും കുവൈറ്റ് ഫിഷ് ഹണ്ടേഴ്സ്സും സംയുക്തമായി കടല്‍ത്തീര ശുചീകരണ യത്‌നം വെള്ളിയാഴ്ച രാവിലെ മഹ്ബൂലയില്‍ സംഘടിപ്പിച്ചു.

രാവിലെ ആരംഭിച്ച പരിപാടി കുവൈറ്റിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകരായ അബ്ദുള്‍ അസിസ് ആസ്മിയും, സലിം ഹംദാന്‍ ആസ്മിയും ചേര്‍ന്ന് ഉല്‍ഘാടനം ചെയ്‌തു .

റിയാസ് അഹ്‌മദ്‌ ചേലക്കര സ്വാഗതം ആശംസിക്കുകയും ഷാരോണ്‍ തോമസ് എടാട്ട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഈ പരിപാടി വിജയകരമാക്കിതീര്‍ക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്‌തു .

ദിനേശ് കുമാര്‍, മുഹമ്മദ് റോഷന്‍, അര്‍ജുന്‍ കെസി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .ജോസി വടക്കേടം പരിപാടി വിജയകരമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു .

prp

Leave a Reply

*