കാട്ടാനക്കൂട്ടത്തെ തുരത്താന്‍ ദ്രുതകര്‍മ സേന എത്തി

നാദാപുരം∙ വിലങ്ങാട് മലമ്ബ്രദേശങ്ങളിലെ കാട്ടാനക്കൂട്ടത്തെ തുരത്താന്‍ വനം വകുപ്പിന്റെ ദ്രുതകര്‍മ സേന
എത്തി .ഡിഎഫ്‌ഒ എം.രാജീവന്റെ നിര്‍ദേശ പ്രകാരമാണ് താമരശ്ശേരിയില്‍ നിന്നുള്ള സംഘമെത്തിയത്. എന്നാല്‍ കനത്ത മഴ കാരണം ഇവര്‍ക്ക് ആന ഉള്ള സ്‌ഥലത്തേക്ക്‌ എത്തിപ്പെടാന്‍ കഴിഞ്ഞില്ല .

കുറ്റ്യാടി വനം റേഞ്ച് ഓഫിസര്‍ ബി.ആര്‍.റോബിന്‍, സെക്‌ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.സുരേഷ് എന്നിവരും വാച്ചര്‍മാരും ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരും നാട്ടുകാരും ചേര്‍ന്ന് കണ്ണവം വനത്തിലും മലയങ്ങാട്ടും തിരച്ചില്‍ നടത്തിയെങ്കിലും ആനക്കൂട്ടത്തെ കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ടോടെ മടങ്ങിയ ആര്‍ആര്‍ടി അംഗങ്ങള്‍ അടുത്ത ദിവസം തിരച്ചിലിന് എത്തുമെന്ന് ഉറപ്പു നല്‍കി.

prp

Leave a Reply

*