ടീം വെല്‍ഫെയറിന്‍്റെ നേതൃത്വത്തില്‍ കടന്നമണ്ണ അങ്ങാടിയും പരിസരവും ശുചീകരിച്ചു

കടന്നമണ്ണ: ടീം വെല്‍ഫെയറിന്‍്റേയും ഫ്രറ്റേണിറ്റി യൂത്ത് മൂവ്മെന്‍്റിന്‍്റേയും നേതൃത്വത്തില്‍ കര്‍മസന്നദ്ധരായ പ്രവര്‍ത്തകര്‍ കടന്നമണ്ണ പള്ളിപ്പടി അങ്ങാടിയും പരിസരവും ശുചീകരിച്ചു. പള്ളിപ്പടി റോഡിന്‍്റെ ഇരുവശങ്ങളിലും ഗതാഗതത്തിനും കാല്‍നടയാത്രയ്ക്കും ഭീഷണിയായി വളര്‍ന്നു നിന്നിരുന്ന പുല്‍ക്കാടുകള്‍ വെട്ടി നീക്കി ഗതാഗത യോഗ്യമാക്കി.നിരവധിവാഹന അപകടങ്ങള്‍ക്ക് സാക്ഷിയായ ഇവിടെ വാഹനങ്ങള്‍ക്കും, കാല്‍ നടയാത്രക്കാര്‍ക്കും തടസ്സമായിരുന്ന പാതയോരത്തെ മണ്‍കൂനകള്‍ നീക്കം ചെയ്ത് അലക്ഷ്യമായി ഉപേക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്തു.

എ.മുസ്തഖീം,എ.അബ്ദുല്‍ അസീസ് , പി.എം.യൂസുഫ് , കെ.മുഹമ്മദ് സാലിം, എ.സമീര്‍, കെ.വി.സദ്ര്‍ ബാബു, .ഫഹിം പുല്ലോട്ട്, അഫ്സല്‍ കെ, പി.നസീബ് ബാബു എന്നിവ’നേതൃത്യം നല്‍കി.

prp

Leave a Reply

*