ഹൈദരാബാദ്: യുവതിയുടെ വയറ്റില്‍ ശാസ്ത്രക്രിയക്കിടെ കുടുങ്ങിയ കത്രിക വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (നിംസ്) ആശുപത്രിയിലാണ് 33 കാരിയുടെ വയറ്റില്‍ നിന്നുമാണ് കത്രിക പുറത്തെടുത്തത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു യുവതിയെ ശാസ്ത്രക്രിയക്ക് വിധേയാക്കിയത്.
എന്നാല്‍ അതിന് ശേഷവും അസഹ്യമായ വേദന അനുഭവപ്പെട്ട യുവതി വീണ്ടും ഡോക്ടറെ സമീപിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തി എക്‌സ്‌റേ എടുത്തപ്പോഴാണ് ശാസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക വയറ്റില്‍ കുടുങ്ങിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ശനിയാഴ്ച രാവിലെ അടിയന്തര ശസ്ത്രക്രിയ നടത്തി ഉപകരണം നീക്കം ചെയ്യുകയായിരുന്നു.
ആദ്യ ശാസ്ത്രക്രിയ നടന്ന് മൂന്നു മാസത്തിന് ശേഷമാണ് യുവതിയുടെ വയറ്റില്‍ നിന്നും കത്രിക പുറത്തെടുക്കുന്നത്. അതേസമയം തങ്ങള്‍ രോഗികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും അതുകൊണ്ടാണ് പിഴവ് മനസ്സിലാക്കി ഉടന്‍ ഉപകരണം നീക്കം ചെയ്തതെന്നും നിംസ് ആശുപത്രി ഡയറക്ടര്‍ കെ മനോഹര്‍ പറഞ്ഞു. യുവതിയെ ഓപ്പറേഷന്‍ ചെയ്ത ഡോക്ടര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനുവേണ്ടി പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ സര്‍ജനെതിരെ കടുത്ത നടപടി വേണമെന്നാണ് രോഗികളുടെ അവശ്യം.

