വനിതാ ടെന്നിസിലെ തകര്‍പ്പന്‍ ജോടികളായ സാനിയ മിര്‍സയും മാര്‍ട്ടിന ഹിംഗിസും വീണ്ടും കോര്‍ട്ടില്‍ ഒന്നിക്കുന്നു. സാനിയ മിര്‍സ ഇക്കാര്യം ടിറ്ററിലൂടെ അറിയിച്ചു. സിംഗപ്പൂരില്‍ ഈയാഴ്ച ആരംഭിക്കുന്ന ഡബ്ല്യുടിഎ ഫൈനലിന് മുന്നോടിയായാണ് ഇരുവരും ഒത്തുചേരുന്നത്. സാനിയ-ഹിംഗിസ് സഖ്യം മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും 11 ഡബ്ല്യുടിഎ കിരീടങ്ങളും നേടിയിട്ടുണ്ട്. ഇവര്‍ നിലവിലെ ഡബ്ല്യുടിഎ ജേതാക്കളാണ്.
