സന്ദീപ്​ വധം: ആസൂത്രണം നടത്തിയത്​ ലോഡ്​ജില്‍, പ്രതികളെ ഇന്ന്​ കസ്റ്റഡിയില്‍ വാങ്ങും

പത്തനംതിട്ട: സി.പി.എം ലോക്കല്‍ സെക്രട്ടറി സന്ദീപി​​െന്‍റ ​െകാലപാതകത്തിലേക്ക്​ നയിക്കാനുണ്ടായ കാരണം എന്തെന്നതില്‍ അവ്യക്​തത തുടരുന്നു.

അതേസമയം കൊലപാതകം ആസൂ​ത്രിതമാണെന്ന്​ വ്യക്​തമായിട്ടുണ്ട്​. തിരുവല്ലക്കടുത്ത്്​ കുറ്റപ്പുഴയിലെ ലോഡ്​ജില്‍ രണ്ട്​ ദിവസം തങ്ങിയാണ്​ പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്​തത്​.

സംഘ്​പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകനായ ജിഷ്​ണുവി​െന്‍റ അമ്മയുടെ ജോലി കളയിക്കാന്‍ സന്ദീപ്​ ശ്രമിച്ചിരുന്നുവെന്നാണ്​ പറയുന്നത്​. ഇതി​െന്‍റ ​ൈവരാഗ്യമാണോ കൊലക്ക്​ പിന്നിലെന്നാണ്​ പരിശോധിക്കുന്നത്​. എന്നാല്‍, ഇങ്ങനെ ഒരു തര്‍ക്കമുള്ളതായി അറിയില്ലെന്നാണ്​ തിരുവല്ലയിലെ സി.പി.എം നേതാക്കള്‍ പറയുന്നത്​.

ജിഷ്ണു നേരത്തേ മുതല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. മേഖലയിലുണ്ടാകുന്ന പല കേസുകളിലും ജിഷ്​ണുവിനെ പ്രതിയാക്കാന്‍ സന്ദീപ്​ ശ്രമിച്ചിരുന്നതായി ചിലര്‍ പറയുന്നു. പ്രതികളെ ശനിയാഴ്​ച പൊലീസ്​ കസ്​റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന്​ കൂടുതല്‍ ചോദ്യം ചെയ്യും.

 അറസ്റ്റിലായ പ്രതികള്‍

സി.പി.എം പ്രവര്‍ത്തകര്‍ ഒത്തുചേരാറുള്ളത്​ ചാത്തങ്കരിയിലെ പെട്ടിക്കടയിലാണ്​. രണ്ട്​ ബൈക്കുകളിലായാണ്​ പ്രതികള്‍ സ്​ഥലത്ത്​ എത്തിയതെന്ന്​ പെട്ടിക്കട വ്യാപാരി പറഞ്ഞു. സംഘം വെറുതെ അസഭ്യം പറഞ്ഞുകൊണ്ടിരുന്നു.

എന്നിട്ട്​ ത​െന്‍റ കടയിലെ ഒന്ന്​ രണ്ട്​ മിഠായി ഭരണികള്‍ തല്ലിപ്പൊട്ടിച്ചു. സന്ദീപിനും രാജേഷിനുമൊക്കെ നീ ഇവിടെ ഇരിക്കാന്‍ ഇടംനല്‍കുമല്ലേടാ എന്നും ചോദിച്ചു. എല്ലാവരുടെ ​ൈകയിലും ആയുധങ്ങളുണ്ടായിരുന്നു. വടിവാള്‍ അടക്കം ഷര്‍ട്ടിന്​ ഇടയിലൂടെ കാണാമായിരുന്നു. പിച്ചാത്തിക്കാണ്​ ഭരണികള്‍ തല്ലിപ്പൊട്ടിച്ചത്​. കടമുക്കില്‍ ഈസമയം നിരവധിപേര്‍ നില്‍പുണ്ടായിരുന്നു. എല്ലാവരും ഭയന്നുപോയി. ഇവര്‍ സന്ദീപിനെ തിരക്കിയാണ്​ കടയിലെത്തിയതെന്ന്​​ സംഭവശേഷമാണ്​ മനസ്സിലായതെന്നും വ്യാപാരി പറഞ്ഞു.

പൊലീസ്​ വാദം തള്ളി സി.പി.എം

സി.പി.എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ കുത്തിക്കൊന്ന സംഭവത്തില്‍ പൊലീസ്​ വാദം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലക്ക്​ പിന്നിലെ ഗൂഢാലോചനയെക്കുറിച്ച്‌​ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നടന്നത് ക്രൂരമായ കൊലപാതകമാണ്. ജനകീയ നേതാവായിരുന്ന സന്ദീപിനെ അരുംകൊല ചെയ്തത് ആസൂത്രിതമായാണ്. സംഭവത്തിന്​ പിന്നില്‍ ആര്‍.എസ്.എസ്-ബി.ജെ.പി സംഘമാണ്​. കൊലപാതകത്തിന്​ പിന്നില്‍ രാഷ്​ട്രീയമില്ലെന്ന പൊലീസ്​ വാദം അദ്ദേഹം തള്ളി.

അന്വേഷണം പൂര്‍ത്തിയാകുന്നതിന്​ മുമ്ബ്​ പൊലീസ്​ അത്തരമൊരു നിരീക്ഷണം എങ്ങനെ നടത്തിയെന്നത്​​ പരിശോധിക്കേണ്ടതാണ്​. 2016ന്​ ശേഷം 20 സി.പി.എം പ്രവര്‍ത്തകര്‍​ കൊല്ലപ്പെട്ടു​. 15 ​േപരെയും കൊലപ്പെടുത്തിയത്​ ആര്‍.എസ്​.എസ്​-ബി.ജെ.പിക്കാരാണ്​. 588 സി.പി.എം പ്രവര്‍ത്തകരാണ്​ വിവിധ രാഷ്​ട്രീയ എതിരാളികളാല്‍ കൊല്ലപ്പെട്ടത്​. ഇതില്‍ 215 പേരെ കൊലപ്പെടുത്തിയതും ബി.ജെ.പിക്കാരാണ്​. അവര്‍ ഏത്​ കൊലപാതകമാണ്​ സമ്മതിച്ചിട്ടുള്ളത്​. മഹാത്മ ഗാന്ധിയെ കൊന്നതുപോലും അവര്‍ സമ്മതിച്ചിട്ടുണ്ടോ?

കൊലക്ക്​​ ബദല്‍ കൊല എന്നത്​ സി.പി.എം സമീപനമല്ല. കൊലയാളികളെ അമര്‍ച്ച ചെയ്യാനും മാറ്റിനിര്‍ത്താനും ജനം രംഗത്തു​വരണം. ദിവസങ്ങളായി ആര്‍.എസ്​.എസും എസ്​.ഡി.പി.ഐയും വിവിധ പ്രശ്​നങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നുണ്ട്​. വര്‍ഗീയ ധ്രുവീകരണത്തിനാണ്​ അവരുടെ ശ്രമം. ഇരുവിഭാഗങ്ങള്‍ക്കുമെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം.

വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുകയാണ്​. അതി​െന്‍റ ഭാഗമാണ്​ കെ റെയിലിനെതിരായ സമരം. ആരെയും കണ്ണീര്‍ കുടിപ്പിച്ച്‌​ പദ്ധതി നടപ്പാക്കില്ല. പ്രശ്​നങ്ങള്‍ ചുണ്ടിക്കാണിക്കുന്നതിന്​​ പകരം ഏത്​ പദ്ധതിയെയും കണ്ണടച്ച്‌​ എതിര്‍ക്കുകയാണ്​ പ്രതിപക്ഷം. വഖഫ്​ ബോര്‍ഡ്​ നിയമനത്തില്‍ മുസ്​ലിം സംഘടനകളുടെ ആശങ്ക ഒഴിവാക്കുമെന്ന്​ മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്​.

പെരിയ ഇരട്ടക്കൊലക്കേസില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ കണ്ടെത്തി ചിലരെ പ്രതിയാക്കാനാണ്​ സി.ബി.ഐ ശ്രമം. നിരപരാധികളെ പ്രതിയാക്കിയാല്‍ അവര്‍ക്കൊപ്പം പാര്‍ട്ടി നില്‍ക്കും. ​ക്രൈംബ്രാഞ്ച്​ അന്വേഷണത്തില്‍ ​േപാരായ്​മയുണ്ടായെങ്കില്‍ സി.ബി.ഐ അന്വേഷിച്ച്‌​ കണ്ടെത്ത​ട്ടെയെന്നും കോടിയേരി പറഞ്ഞു.

prp

Leave a Reply

*