സാമ്ബത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യക്ക് അഞ്ചാംസ്ഥാനമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി : ലോകത്തെ വലിയ സാമ്ബത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനമെന്ന് റിപ്പോര്‍ട്ട്. പട്ടികയില്‍ ബ്രിട്ടനെയും ഫ്രാന്‍സിനെയും പിന്നിലാക്കിയാണ് ഇന്ത്യയുടെ ഈ കുതിച്ചുചാട്ടം . അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് പോപ്പുലേഷന്‍ റിവ്യു പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് . 2019 ല്‍ ഇന്ത്യയുടെ ജിഡിപി 2.94 ലക്ഷം കോടി ഡോളറിന്റേതായിരുന്നു.

ഇതോടെ ഫ്രാന്‍സും ബ്രിട്ടനും പിന്നിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . ബ്രിട്ടന്റെ ജിഡിപി 2.83 ലക്ഷം കോടി ഡോളറാണ് . ഫ്രാന്‍സിന്റേതാകട്ടെ 2.71 ലക്ഷം കോടി ഡോളറും . ഉയര്‍ന്ന ജനസംഖ്യയായതിനാല്‍ ഇന്ത്യയിലെ ആളോഹരി വരുമാനം 2170 അമേരിക്കന്‍ ഡോളറാണ്. അമേരിക്കയില്‍ ഇത് 62794 ഡോളറാണ്.

prp

Leave a Reply

*