ഹൈദ്രാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയാണ് ശബരിമലയിലെ പ്രസാദം എത്തിക്കുമെന്ന് കാണിച്ച് പരസ്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രസാദം ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാന്‍ ഒരുഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്. ബുക്ക് മൈ ദര്‍ശന്‍ എന്നപേരിലുള്ള ഒരു ഏജന്‍സിയാണ് ശബരിമല പ്രസാദം ഓണ്‍ ലൈനില്‍ ബുക്ക് ചെയ്യാമെന്ന് കാണിച്ച് പരസ്യം ചെയ്തിരിക്കുന്നത്. രണ്ട് റ്റിന്‍ അരവണ, അയ്യപ്പന്‍റെ ഒരുഛായചിത്രം, അഭിഷേകം ചെയ്യ്ത നെയ്യ് നാല്കങ്കണങ്ങള്‍ എന്നിവയാണ് കിറ്റിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ ഒരുഇതരസംസ്ഥാന ഏജന്‍സിയെ രഹസ്യ അന്വേഷണ വിഭാഗം പിടികൂടിയിരുന്നു.


