ശബരിമല സന്നിധാനത്ത് നിന്നും തീര്‍ത്ഥം വാങ്ങി സേവിക്കാതെ കൈകഴുകി; മന്ത്രി കെ.രാധാകൃഷ്ണന്റെ നടപടി വിവാദത്തില്‍

ശബരിമല തുറന്ന ശേഷം തന്ത്രി നല്‍കിയ തീര്‍ത്ഥം കൈകളില്‍ വാങ്ങിയ ശേഷം കുടിക്കാതെ കൈ കഴുകുകയാണ് രാധാകൃഷ്ണന്‍ ചെയ്തത്; ദേവസ്വം മന്ത്രിയെന്ന നിലയില്‍ ഉള്ള രാധാകൃഷ്ണന്റെ ഈ ചെയ്തി സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്; നട തുറക്കുന്ന സമയത്ത് ദര്‍ശനത്തിനായി നിന്നപ്പോള്‍ ഭഗവാന് മുന്നില്‍ കൈ കൂപ്പാതെ നില്‍ക്കുന്ന ദൃശ്യങ്ങളും വിവാദമായി തന്നെ തുടരുകയാണ്; ദേവസ്വം മന്ത്രി വിശ്വാസിയാണോ അവിശ്വാസിയാണോ എന്നതല്ല പ്രശ്നം മന്ത്രി വിശ്വാസത്തെ അവഹേളിക്കുകയാണ് ചെയ്തതെന്ന വാദമാണ് ശക്തമാകുന്നത്.

വിശ്വാസിയല്ലെങ്കില്‍ ഈ സമയം ചടങ്ങില്‍ നിന്നും മന്ത്രിയ്ക്ക് ഒഴിഞ്ഞു നില്‍ക്കാമായിരുന്നു എന്ന വാദമാണ് പലരും ഉയര്‍ത്തുന്നത്; മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ മാളികപ്പുറത്ത് നിന്നും വാവര് നടയില്‍ നിന്നും പ്രസാദം സ്വീകരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രാധാകൃഷ്ണന്റെ നടപടി ചോദ്യം ചെയ്യപ്പെടുന്നത്

തിരുവനന്തപുരം: വൃശ്ചികം ഒന്ന് ശബരിമല നടതുറപ്പ് വേളയില്‍ ശബരിമല സന്നിധാനത്ത് നിന്നും തീര്‍ത്ഥം വാങ്ങി കൈകഴുകിയ മന്ത്രി കെ.രാധാകൃഷ്ണന്റെ നടപടി വിവാദമാകുന്നു. നട തുറന്ന ശേഷം തന്ത്രി നല്‍കിയ തീര്‍ത്ഥം കൈകളില്‍ വാങ്ങിയ ശേഷം കുടിക്കാതെ കൈ കഴുകുകയാണ് രാധാകൃഷ്ണന്‍ ചെയ്തത്.

ദേവസ്വം മന്ത്രിയെന്ന നിലയില്‍ ഉള്ള രാധാകൃഷ്ണന്റെ ഈ ചെയ്തി സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. നട തുറക്കുന്ന സമയത്ത് ദര്‍ശനത്തിനായി നിന്നപ്പോള്‍ ഭഗവാന് മുന്നില്‍ കൈ കൂപ്പാതെ നില്‍ക്കുന്ന ദൃശ്യങ്ങളും വിവാദമായി തന്നെ തുടരുകയാണ്.

വിവാദമായി മന്ത്രിയുടെ നടപടി

ശബരിമല നട തുറക്കുന്ന സമയത്ത് വാര്‍ത്താ ക്യാമറകള്‍ മന്ത്രിയെ ഫോക്കസ് ചെയ്തതിനാല്‍ ഈ ദൃശ്യങ്ങള്‍ തെളിഞ്ഞു തന്നെ ഇരുന്നു. ഈ സമയം അടുത്തുണ്ടായിരുന്ന സിപിഎം നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ അഡ്വ.കെ അനന്തഗോപന്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്തിയോടെ തീര്‍ത്ഥം സേവിക്കുന്ന സമയത്ത് തന്നെയാണ് ദേവസ്വം മന്ത്രി തീര്‍ത്ഥം സേവിക്കാതെ അത് കൈ കഴുകാന്‍ ഉപയോഗിച്ചത്.

ദേവസ്വം മന്ത്രി വിശ്വാസിയാണോ അവിശ്വാസിയാണോ എന്നതല്ല പ്രശ്നം മന്ത്രി വിശ്വാസത്തെ അവഹേളിക്കുകയാണ് ചെയ്തതെന്ന വാദമാണ് ശക്തമാകുന്നത്. വിശ്വാസിയല്ലെങ്കില്‍ ഈ സമയം ചടങ്ങില്‍ നിന്നും മന്ത്രിയ്ക്ക് ഒഴിഞ്ഞു നില്‍ക്കാമായിരുന്നു എന്ന വാദമാണ് പലരും ഉയര്‍ത്തുന്നത്.

മുന്‍പ് മുഖ്യമന്ത്രി എത്തിയപ്പോള്‍ പ്രസാദം സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ മാളികപ്പുറത്ത് നിന്നും വാവര് നടയില്‍ നിന്നും പ്രസാദം സ്വീകരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രാധാകൃഷ്ണന്റെ നടപടി ചോദ്യം ചെയ്യപ്പെടുന്നത്. വിഎസ് ലൈന്‍ എങ്കിലും മന്ത്രിയ്ക്ക് സ്വീകരിക്കാം എന്നാണ് ഈ വാദം ഉയര്‍ത്തിയവര്‍ ചൂണ്ടിക്കാട്ടുന്നത്.

വിഎസ് ദര്‍ശനത്തിനു ശ്രമിച്ചില്ല

വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ സന്നിധാനത്ത് എത്തിയെങ്കിലും തിരുമുറ്റത്തേക്ക് കയറിയിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പടി കൂടി കടന്നു ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. ഇതോടെ ശബരിമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ കമ്മൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍. മാറുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ നടപടി മുന്നില്‍ നില്‍ക്കുമ്ബോഴാണ് രാധാകൃഷ്ണന്റെ നടപടി ചോദ്യചിഹ്നമായി തുടരുന്നത്. ഇടത് സൈബര്‍ കേന്ദ്രങ്ങള്‍ ശക്തമായി മന്ത്രിയെ പ്രതിരോധിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം വിശ്വാസികളും മന്ത്രിയുടെ നടപടി തള്ളിക്കളയുകയാണ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

prp

Leave a Reply

*