വാഷിംഗ്ടണ്‍: റഷ്യയില്‍നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നത് അമേരിക്കന്‍ ഉപരോധത്തിന്റെ ലംഘനമല്ലെന്ന് വൈറ്റ്ഹൗസ്.എന്നാല്‍ റഷ്യക്കുള്ള പിന്തുണ അധിനിവേശത്തിനുള്ള പിന്തുണയാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു.
ഇന്ത്യ വിലക്കുറവില്‍ റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് ഉപരോധത്തിന് എതിരല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ അങ്ങനെ കരുതുന്നില്ലെന്ന് സാക്കി പറഞ്ഞു. ചരിത്രം ഈ നിമിഷം രേഖപ്പെടുത്തുമ്ബോള്‍ നിങ്ങള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് ചിന്തിക്കുക. റഷ്യന്‍ നേതൃത്വത്തിനുള്ള പിന്തുണ വ്യക്തമായും വിനാശകരമായ അധിനിവേശത്തിനുള്ള പിന്തുണയാണ്- സാക്കി കൂട്ടിച്ചേര്‍ത്തു.

