ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ചൈനയില്‍ ദമ്ബതികള്‍ക്കായി പ്രത്യേക നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നു.
ജനസംഖ്യ വര്‍ദ്ധനവിനെ തുടര്‍ന്ന് 2016-ല്‍ രാജ്യത്തെ ദമ്ബതികള്‍ക്ക് ഒരു കുട്ടി എന്ന നയം റദ്ദാക്കുകയും രണ്ട് കുട്ടികള്‍ വരെ ആകാമെന്ന് അനുവദിക്കുകയും ചെയ്തിരുന്നു. ഈ നിയമം പരാജയപ്പെട്ടത് മൂലം പുതിയ നയ പരിഷ്കരണത്തിന് തയ്യാറെടുക്കുകയാണ് ചൈനീസ് ഭരണകൂടം.
രണ്ടില്‍ കൂടുതകള്‍ കുട്ടികളുണ്ടാകുന്ന മാതാപിതാക്കള്‍ക്കായി പ്രത്യേക നയങ്ങള്‍ നടപ്പിലാക്കുകയാണ് സര്‍ക്കാര്‍. ദമ്ബതികള്‍ക്ക് ഇനി മുതല്‍ എത്ര കുട്ടികള്‍ വേണമെങ്കിലും ആവാം. ഇങ്ങനെയുള്ളവര്‍ക്കായി സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്തു നല്‍കുന്നതായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രസവിച്ച സ്ത്രീകള്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ചു കൊണ്ടുള്ള നിര്‍ദ്ദേശം എല്ലാ കമ്ബനികള്‍ക്കും നല്‍കും. രണ്ടിലധികം കുട്ടികളുള്ള ദമ്ബതികള്‍ക്ക് ഫ്ലാറ്റുകള്‍ നല്‍കുകയും , മൂന്ന് വയസ്സില്‍ താഴെയുള്ളവര്‍ക്ക് നികുതി അടവ് ഒഴിവാക്കുമെന്നും കാബിനറ്റ് അറിയിച്ചു.
രാജ്യത്ത് കുട്ടികളെ ജനിപ്പിക്കാനായി പ്രോത്സാഹനം നല്കാന്‍ നികുതി, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, തൊഴില്‍, വീട് തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ കാര്യമായ ഇടപെടലുകളാണ് നടത്താനൊരുങ്ങുന്നത്. പുതിയ നയങ്ങള്‍ രൂപീകരിക്കുന്നതിനായി സര്‍ക്കാര്‍ ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴുകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ചൈനീസ് കാബിനറ്റ് പറഞ്ഞു.

