ലോണ്‍ ആപ്പില്‍ കുടുങ്ങിയാല്‍ തീര്‍ന്നു, എത്ര അടച്ചാലും കടം തീരുകയുമില്ല; ഏത് അന്വേഷണ സംഘം വിചാരിച്ചാലും തട്ടിപ്പ് സംഘത്തെ പിടികൂടാന്‍ കഴിയാത്തതിന് പിന്നില്‍ ഒറ്റകാരണം

തൃശൂര്‍: നടപടികള്‍ ഒന്നോ രണ്ടോ മൊബൈല്‍ ടച്ചില്‍ തീരും. ഓണ്‍ലൈനായി പണം പലിശ കഴിച്ച്‌ അക്കൗണ്ടിലെത്തും. പക്ഷേ ലോണ്‍ ആപ്പുകള്‍ വഴി കടം വാങ്ങിയാല്‍,​ നാണക്കേട് ജീവിതം അവസാനിച്ചാലും തീരില്ല.

മൊബൈല്‍ ഫോണിലെ കോണ്‍ടാക്‌ട്‌സ്, ഗാലറി എന്നിവ കൈക്കലാക്കി അതിലുള്ള സ്ത്രീകളുടെ നഗ്‌നചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുന്ന പരാതികള്‍ വരെ വ്യാപകമാണ്.

കഴിഞ്ഞദിവസം ഒരു യുവതി, തന്റെ ഫോട്ടോ നഗ്നശരീരത്തോട് മോര്‍ഫ് ചെയ്ത് ചേര്‍ത്ത് പ്രചരിപ്പിക്കുന്നതായി പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിലാണ് ലോണ്‍ആപ്പ് കമ്ബനിക്കാര്‍ പരാതിക്കാരിയായ യുവതിയുടെ ഓഫീസിലെ യുവാവിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച ഫോട്ടോ ഉപയോഗിച്ചാണ് ഈ കൃത്യം ചെയ്തതെന്ന് കണ്ടെത്തിയത്. ഉത്തരേന്ത്യയിലും മറ്റുമുള്ള ഭിക്ഷാടകരുടെയും നിര്‍ദ്ധനരായ കര്‍ഷകരുടെയും പേരില്‍ മൊബൈല്‍ സിമ്മും ബാങ്ക് അക്കൗണ്ടും ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതിനാല്‍ ഏത് അന്വേഷണ ഏജന്‍സി ശ്രമിച്ചാലും പ്രതികളെ കണ്ടെത്താനാകില്ലെന്നാണ് പൊലീസ് പറയുന്നത്.

യുവാവിന്റെ മൊബൈലില്‍ ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ആപ്പ് വഴി രണ്ട് പ്രാവശ്യം പതിനായിരം രൂപ എടുത്തു. ഇരട്ടിയോളം തുക തിരിച്ചടച്ചു. എന്നാല്‍ പണം ലഭിച്ചില്ലെന്നും, വീണ്ടും വീണ്ടും തുക അടയ്ക്കണമെന്നും പറഞ്ഞ് ഭീഷണിയായി. തെളിവ് സഹിതം പറഞ്ഞിട്ടും ആപ്പുകാര്‍ അത് പരിഗണിച്ചില്ല. നമ്ബര്‍ ബ്ലോക്ക് ചെയ്‌തെങ്കിലും മറ്റ് നമ്ബറുകളില്‍ നിന്നും വിളിച്ച്‌ ഭീഷണിപ്പെടുത്തി. ഓഫീസിലെ ഒരു ചടങ്ങില്‍ സഹപ്രവര്‍ത്തകരോടൊപ്പം എടുത്ത ഫോട്ടോയില്‍ പരാതിക്കാരിയായ യുവതിയുമുണ്ടായിരുന്നു. വാട്‌സ് ആപ്പില്‍ പ്രൊഫൈലായി യുവതി ഇത് ഉപയോഗിച്ചു. ഈ ഫോട്ടോ ഉപയോഗിച്ചാണ് കമ്ബനിക്കാര്‍, നിരപരാധിയായ യുവതിയുടെ ഫോട്ടോ നഗ്‌നചിത്രമാക്കി കോണ്‍ടാക്‌ട് ലിസ്റ്റിലുള്ളവരിലേക്ക് പ്രചരിപ്പിച്ചത്. പൊലീസ് ഇക്കാര്യം അറിയിച്ചപ്പോള്‍ യുവാവും അന്തംവിട്ടു. പരാതിക്കാരി വിവാഹിതയും, ഒരു കുട്ടിയുടെ അമ്മയുമാണ്.

യുവാവിന്റെ മൊബൈല്‍ ഫോണിലേക്ക് ലോണ്‍ ആപ്പ് കമ്ബനിക്കാര്‍ അയച്ചു നല്‍കിയ ഇംഗ്ലീഷിലുള്ള സന്ദേശമാണ് അന്വേഷണം വഴിത്തിരിവിലെത്തിച്ചത്. ‘ ലോണ്‍ തുക അടച്ചു തീര്‍ന്നിട്ടില്ല. നിശ്ചിത ദിവസത്തിനകം അടച്ചു തീരാതിരുന്നാല്‍ ഇക്കാര്യം കുടുംബാംഗങ്ങളെയും, കൂട്ടുകാരെയും അറിയിക്കും, നിങ്ങളെ അപമാനിതനാക്കും’ എന്നായിരുന്നു സന്ദേശം. തുടര്‍ന്നാണ് ആപ്പുകാരുടെ പുതിയ തട്ടിപ്പ് കണ്ടെത്തിയത്.

തട്ടിപ്പ് ഇങ്ങനെ

ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയം ഫോണില്‍ നിന്നും കോണ്‍ടാക്‌ട്‌സ്, ഗാലറി എന്നിവ കൈക്കലാക്കുന്നു.
സെല്‍ഫി ഫോട്ടോ, ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും ആവശ്യപ്പെടും.
ലോണ്‍ എടുക്കുന്നയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത് വലിയൊരു തുക കിഴിച്ച ശേഷം മാത്രം.
ലോണ്‍ തിരിച്ചടച്ചാലും, ആപ്പില്‍ വരവു വയ്ക്കാതെ തുക മുടങ്ങി എന്നപേരില്‍ പണവും പലിശയും ആവശ്യപ്പെടും.

prp

Leave a Reply

*