സലാവത്തിന് റഷ്യയിലേക്ക് പറക്കാം, ഫോര്‍ട്ട് കൊച്ചിയിലെ നന്മ നിറഞ്ഞവര്‍ക്ക് ബിഗ് സല്യൂട്ട്; മുഹമ്മദ് റിയാസ്

പണം നഷ്‌ടപ്പെട്ട് തിരിച്ചു പോകാനാകാതെ പ്രശ്‌നത്തിലായ റഷ്യന്‍ സഞ്ചാരിക്ക് അഭയം നല്‍കിയ ഫോര്‍ട്ട് കൊച്ചിയിലെ നന്മ നിറഞ്ഞവര്‍ക്ക് ബിഗ് സല്യൂട്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

പണം നഷ്‌ടപ്പെട്ട് പാര്‍ക്കില്‍ അഭയംതേടിയ സലാവത്തിനെ ഫോര്‍ട്ട് കൊച്ചിയിലെ നല്ലവരായ നാട്ടുകാരാണ് തുടക്കത്തില്‍ സഹായിച്ചത്. സലാവത്തിന് എല്ലാദിവസവും സൗജന്യമായി ഭക്ഷണം നല്‍കിയ ഹോട്ടലുടമയെ പ്രത്യേകം അഭിനന്ദിക്കാതിരിക്കാനാകില്ലെന്നും മന്ത്രി ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.(russian embassy intervened prepared the way for salavat to travel)

മോസ്‌കോയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലെത്തിയ സലാവത്താണ് കയ്യിലെ പണം നഷ്‌ടപ്പെട്ടതോടെ പ്രശ്‌നത്തിലായത്.പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ആവശ്യമായ ഇടപെടല്‍ നടത്താന്‍ ഓഫീസിനെ ചുമതലപ്പെടുത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പ് ഇദ്ദേഹത്തിന്റെ വിവരം റഷ്യന്‍ എംബസിയെ അറിയിക്കുകയും റഷ്യന്‍ എംബ‌സിയിലെ ഓഫീസറുമായി സഞ്ചാരിയെ ബന്ധപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന് അദ്ദേഹത്തിന് തിരിച്ച്‌ പോകാനുള്ള ടിക്കറ്റ് റഷ്യയില്‍ നിന്നും സഹോദരി അയച്ചുകൊടുക്കുമെന്നും എംബസിയില്‍ നിന്നും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തിരിച്ച്‌ പോകുന്നത് വരെ അദ്ദേഹത്തിന് താമസവും ഭക്ഷണവും ഏര്‍പ്പാട് ചെയ്‌തിട്ടുണ്ട്. സലാവത്തിന് വേണ്ട സഹായങ്ങള്‍ ഒരുക്കിയ കൊച്ചിയിലെ ജനങ്ങള്‍, ജനപ്രതിനിധികള്‍, ടൂറിസം വകുപ്പിന്റെ അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹത്തിന് സംരക്ഷണം ഒരുക്കിയ എറണാകുളം ജില്ലാ ഭരണകൂടം, പൊലീസ്‌ തുടങ്ങിയവരെ പ്രത്യേകം അഭിനന്ദിക്കുന്നെന്നും മന്ത്രി പറഞ്ഞു.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഫോര്‍ട്ട് കൊച്ചിയിലെ നന്മ നിറഞ്ഞവര്‍ക്ക്
ബിഗ് സല്യൂട്ട്

കൊച്ചിയിലെത്തിയ റഷ്യന്‍ സഞ്ചാരി പണം നഷ്ടപ്പെട്ട് തിരിച്ചു പോകാനാകാതെ കുടുങ്ങിയ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ആവശ്യമായ ഇടപെടല്‍ നടത്താന്‍ ഓഫീസിനെ ചുമതലപ്പെടുത്തിയിരുന്നു.

മോസ്‌കോയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലെത്തിയ സലാവത്താണ് കയ്യിലെ പണം നഷ്ടപ്പെട്ടതോടെ പ്രശ്‌നത്തിലായത്. തുടര്‍ന്ന് സമീപത്തെ പാര്‍ക്കില്‍ അഭയംതേടിയ സലാവത്തിനെ ഫോര്‍ട്ട് കൊച്ചിയിലെ നല്ലവരായ നാട്ടുകാരാണ് തുടക്കത്തില്‍ സഹായിച്ചത്. സലാവത്തിന് എല്ലാദിവസവും സൗജന്യമായി ഭക്ഷണം നല്‍കിയ ഹോട്ടലുടമയെ പ്രത്യേകം അഭിനന്ദിക്കാതിരിക്കാനാകില്ല.

ടൂറിസം വകുപ്പ് ഇദ്ദേഹത്തിന്‍്റെ വിവരം റഷ്യന്‍ എംബസിയെ അറിയിക്കുകയും റഷ്യന്‍ എംബസ്സിയിലെ ഓഫീസറുമായി സഞ്ചാരിയെ ബന്ധപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന് തിരിച്ച്‌ പോകാനുള്ള ടിക്കറ്റ് റഷ്യയില്‍ നിന്നും സഹോദരി അയച്ചുകൊടുക്കുമെന്നും എംബസിയില്‍ നിന്നും അറിയിച്ചിട്ടുണ്ട്.

തിരിച്ച്‌ പോകുന്നത് വരെ അദ്ദേഹത്തിന് താമസവും ഭക്ഷണവും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. സലാവത്തിന് വേണ്ട സഹായങ്ങള്‍ ഒരുക്കിയ കൊച്ചിയിലെ ജനങ്ങള്‍, ജനപ്രതിനിധികള്‍, ടൂറിസം വകുപ്പിന്‍്റെ അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹത്തിന് സംരക്ഷണം ഒരുക്കിയ എറണാകുളം ജില്ലാ ഭരണകൂടം, പോലീസ് തുടങ്ങിയവരെ പ്രത്യേകം അഭിനന്ദിക്കുന്നു.

prp

Leave a Reply

*