കേരള പ്രീമിയര്‍ ലീഗ് ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും എഫ് സി കൊച്ചിയും തമ്മില്‍

കൊച്ചി: കേരള പ്രീമിയര്‍ ലീഗ് 2018-19 സീസണ്‍ ആരംഭം കേരള ബ്ലാസ്റ്റേഴ്സിന്‍റെ മത്സരത്തോടെയാകും. ഡിസംബര്‍ എട്ടിന് നടക്കുന്ന കേരള പ്രീമിയര്‍ ലീഗിന്‍റെ ഉദ്ഘാടന മത്സരത്തില്‍ കെ പി എല്ലില്‍ ആദ്യമായി പങ്കെടുക്കുന്ന ആര്‍ എഫ് സി കൊച്ചിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ റിസേര്‍വ് ടീമാകും കേരള പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുക. ആര്‍ എഫ് സി കൊച്ചിയുടെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ വെച്ചാകും ലീഗിന്‍റെ ഉദ്ഘാടനം നടക്കുക.

ആദ്യ മത്സരത്തെ കുറിച്ചുള്ള വിവരങ്ങള്‍ മാത്രമെ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ. ലീഗിലെ ഗ്രൂപ്പുകളും മറ്റു ഫിക്സ്ചറുകളും ഉടന്‍ തന്നെ കേരള ഫുട്ബോള്‍ അസോസിയേഷന്‍ പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. 14 ടീമുകള്‍ ആണ് ഇത്തവണ ലീഗില്‍ പങ്കെടുക്കുക.

കേരള പ്രീമിയര്‍ ലീഗില്‍ ആദ്യമായാണ് ഇത്രയും ടീമുകള്‍ പങ്കെടുക്കുന്നത്. ലൈവ് ടെലികാസ്റ്റ് ഉള്ള ആദ്യ കേരള പ്രീമിയര്‍ ലീഗ് കൂടിയാകും ഇത്. ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായാ മൈകൂജോ ആകും മത്സരങ്ങള്‍ തത്സമയം പ്രേക്ഷകരില്‍ എത്തിക്കുക. ഗോകുലം കേരള എഫ് സിയാണ് നിലവിലെ കേരള പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍.

prp

Related posts

Leave a Reply

*