ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍നിന്ന് 6.50 ശതമാനമായാണ് വര്‍ധിപ്പിച്ചത്. 6.25 ശതമാനമായിരിക്കും റിവേഴ്സ് റിപ്പോ നിരക്ക്. പണപ്പെരുപ്പം ഉയരുന്നതാണ് നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്.
2014നുശേഷം ഇതു രണ്ടാം തവണയാണ് ആര്‍ബിഐ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ജിഡിപി നിരക്ക് 7.5 ശതമാനത്തില്‍ നിന്ന് 7.6 ശതമാനം ഉയര്‍ത്തി. കഴിഞ്ഞ ജൂണില്‍ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.
ഇതോടെ ബാങ്കുകള്‍ വായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കും. ഭവന, വാഹന വായ്പ പലിശനിരക്കുകള്‍ ഉയരുന്നതിനും ഇതു കാരണമാകും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി രണ്ടുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനമെടുത്തത്.
