fbpx

രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ
മരിച്ചവരുടെ എണ്ണം അഞ്ചായി.

തിരൂര്‍ മീനടത്തൂര്‍ സ്വദേശിനി സഹീറയുടെ കുട്ടിയാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ലോറി കാറിലിടിച്ചായിരുന്നു അപകടം നടന്നത്.

തിങ്കളാഴ്ച കോഴിക്കോട് നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞ് അടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്

prp

Related posts

Leave a Reply

*