IPL 2020| റെയ്നയുടെ അഭാവം കനത്ത നഷ്ടം തന്നെ; എങ്കിലും ചെന്നൈ സൂപ്പര്‍ കിങ്സ് ശക്തരാണ്: ഷെയ്ന്‍ വാട്സണ്‍

സുരേഷ് റെയ്നയുടെ പിന്മാറ്റം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് കനത്ത തിരിച്ചടിയാണെന്ന് സമ്മതിച്ച്‌ ഓപ്പണര്‍ ഷെയ്ന്‍ വാട്സണ്‍. റെയ്നയ്ക്ക് പകരക്കാരനെ കണ്ടെത്തുക ശ്രമകരമായ ജോലിയാണെന്നും വാട്സണ്‍ പറയുന്നു.

എങ്കിലും മറ്റ് ടീമുകളെ പോലെ ചെന്നൈ സൂപ്പര്‍ കിങ്സും ശക്തര്‍ തന്നെയാണെന്നും വാട്സണ‍്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ചെന്നൈക്കൊപ്പമുണ്ടായിരുന്ന താരമാണ് വാട്സണ്‍. റെയ്നയുടെ അഭാവം അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ടീമിലെ മറ്റ് ബാറ്റ്സ്മാന്‍മാര്‍ക്ക് ഇത് സുവര്‍ണാവസരമാണെന്നും വാട്സണ്‍ കരുതുന്നു. മുരളി വിജയിയെ പോലുള്ള ബാറ്റ്സ്മാന്‍മാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നാണ് വാട്സണ്‍ വിലയിരുത്തുന്നത്. കൂടുതല്‍ അവസരം ലഭിക്കാതിരുന്ന മുരളി വിജയ്ക്ക് ഈ കഴിവ് തെളിയിക്കാനാകുമെന്നാണ് വാട്സണ്‍ കരുതുന്നത്. കഴിഞ്ഞ വര്‍ഷം സൈഡ് ലൈനില്‍ ഇരിക്കേണ്ടി വന്ന താരാമാണ് മുരളി. മികച്ച ബാറ്റ്സ്മാന്‍ എന്ന് വാട്സ്ണ്‍ വിലിയിരുത്തിയ മുരളിക്കാകും റെയ്നയുടെ അഭാവം അനുഗ്രഹമാകുക.

ഐപിഎല്ലിനായി യുഎഇയില്‍ എത്തിയ റെയ്ന വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഐപിഎല്‍ ഉപേക്ഷിച്ച്‌ ഇന്ത്യയിലേക്ക് മടങ്ങിയത്. റെയ്നയ്ക്ക് പിന്നാലെ ഹര്‍ഭജന്‍ സിങ്ങും ഐപിഎല്‍ ഉപേക്ഷിച്ച്‌ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.

ഏറെ വെല്ലുവിളികളാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഈ ഐപിഎല്ലില്‍ നേരിടുന്നത്. രേഷ് റെയ്നയും ഹര്‍ഭജന്‍ സിങും പിന്മാറിയതും 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും ചെന്നൈയെ പ്രതിസന്ധിയിലാക്കിയിരുന്നു. പേസര്‍ ദീപക് ചഹാര്‍ കോവിഡ് മുക്തനായി തിരിച്ചെത്തുന്നതാണ് ടീമിന് ആശ്വാസകരമായ വാര്‍ത്ത.

അതേസമയം, റെയ്നയ്ക്കും ഹര്‍ഭജനും പകരക്കാര്‍ ആരൊക്കെ എന്ന കാര്യത്തില്‍ ചെന്നൈ സൂപ്പര്‍കിങ്സില്‍ ഇപ്പോഴും വ്യക്തതയില്ല. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച അനുഭവ സമ്ബത്തുള്ള താരങ്ങളാണ് ഇരുവരും.

അതിനാല്‍ തന്നെ ഇരുവര്‍ക്കും പകരക്കാരെ കണ്ടെത്തുന്നത് ടീമിന് വലിയ തലവേദനയാകും. മുരളി വിജയ്, പിയുഷ് ചൗള എന്നീ താരങ്ങള്‍ക്കാകും റെയ്നയുടേയും ഹര്‍ബജന്റേയും അസാന്നിധ്യം സാധ്യതയാകുന്നത്.

സെപ്റ്റംബര്‍ 19 ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ആദ്യ മത്സരം. യുഎഇയില്‍ മൂന്ന് വേദികളിലായി 53 ദിവസമാണ് ടൂര്‍ണമെന്റ്.

prp

Leave a Reply

*