കോവിഡ് ബാധിച്ച്‌ മലയാളി നഴ്സ് നജ്‌റാനില്‍ മരിച്ചു

നജ്‌റാന്‍: കോവിഡ് ബാധിച്ച്‌ മലയാളി നഴ്സ് നജ്‌റാനില്‍ മരിച്ചു. കോട്ടയം വൈക്കം കുടവെച്ചൂര്‍ സ്വദേശിനിയും കഴിഞ്ഞ ആറ് വര്‍ഷമായി നജ്റാനില്‍ ശറൂറ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായ അമൃത മോഹന്‍ (31) ആണ് മരിച്ചത്. ഇവര്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു.

കോവിഡ് ബാധിച്ച്‌ ശറൂറ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ കഴിഞ്ഞദിവസം നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ച്‌ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ഗര്‍ഭസ്ഥ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ അവധിക്ക് നാട്ടിലേക്ക് പോയ ഇവരെ കോവിഡിന്‍റെ പശ്ചാതലത്തില്‍ സൗദി ആരോഗ്യമന്ത്രാലയം മേയ് 13നു തിരികെ വിളിക്കുകയായിരുന്നു. ഭര്‍ത്താവ് അവിനാശ് മോഹന്‍ദാസ് നാട്ടിലാണുള്ളത്. പിതാവ്: പരേതനായ മോഹന്‍. മാതാവ്: കനകമ്മ.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയില്‍ സംസ്കരിക്കും. അമൃത മോഹന്‍റെ മരണത്തില്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) അനുശോചിച്ചു.

prp

Leave a Reply

*