മഴ നനയാതെ ഉറങ്ങാന്‍ കൊതിച്ച്‌​ അഞ്ചംഗ കുടുംബം

എ​രു​മ​പ്പെ​ട്ടി: ചോ​ര്‍​ന്നൊ​ലി​ച്ച്‌ ത​ക​ര്‍​ന്നു​വീ​ഴാ​റാ​യ വീ​ട്ടി​ല്‍ ദു​രി​തം സ​ഹി​ച്ച്‌​ ക​ഴി​യു​ന്ന​ത് അ​ഞ്ചം​ഗ കു​ടും​ബം. വി​ധ​വ​ക​ളാ​യ ര​ണ്ട് അ​മ്മ​മാ​രു​ടെ ത​ണ​ലി​ല്‍ ക​ഴി​യു​ന്ന മൂ​ന്ന് മ​ക്ക​ളി​ല്‍ ഇ​ള​യ​വ​ന്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​ണ്.

എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത്​ 12ാം വാ​ര്‍​ഡാ​യ കാ​ഞ്ഞി​ര​ക്കോ​ട് കൊ​ടു​മ്ബി​ലാ​ണ് സം​ഭ​വം. കൊ​ടു​മ്ബ് വ​ള​യം​പ​റ​മ്ബി​ല്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ത​ങ്ക​പ്പ​െന്‍റ ഭാ​ര്യ സ​ര​സ്വ​തി (74), മ​ക​ള്‍ പ​രേ​ത​നാ​യ മോ​ഹ​ന​െന്‍റ ഭാ​ര്യ സു​നി​ത (48), സു​നി​ത​യു​ടെ മ​ക്ക​ളാ​യ മോ​നി​ഷ് (18), സ​നീ​ഷ (16), സൗ​ര​വ് (ഒ​മ്ബ​ത്) എ​ന്നി​വ​രാ​ണ് മ​ണ്‍​ക​ട്ട കൊ​ണ്ട് നി​ര്‍​മി​ച്ച വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള വീ​ട്ടി​ലെ താ​മ​സ​ക്കാ​ര്‍. വീ​ടി​െന്‍റ പ​ട്ടി​ക​യും ക​ഴു​ക്കോ​ലും ദ്ര​വി​ച്ച്‌ വീ​ഴാ​റാ​യി. പ​ല​തും നി​ലം​പൊ​ത്തി​യ​തി​നാ​ല്‍ ഓ​ടു​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി താ​ഴെ ഇ​റ​ക്കി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. പ​ക​രം ടാ​ര്‍​പ്പാ​യ കൊ​ണ്ട് മ​റ​ച്ചാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്. അ​തും കീ​റി​പ്പ​റി​ഞ്ഞ് വെ​ള്ളം അ​ക​ത്തേ​ക്ക് വീ​ഴാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ പു​ര​യി​ട​ത്തി​ല്‍ ഒ​രു ചെ​റി​യ ഒ​രു ​െഷ​ഡ് കെ​ട്ടി​യാ​ണ് ഇ​പ്പോ​ള്‍ താ​മ​സം. സ​ര​സ്വ​തി​യും മ​ക​ള്‍ സു​നി​ത​യും കൂ​ലി​പ്പ​ണി​ക്ക് പോ​യാ​ണ് കു​ട്ടി​ക​ളു​ടെ പ​ഠ​ന​വും ചെ​റി​യ മ​ക​െന്‍റ ചി​കി​ത്സാ​ചെ​ല​വും ന​ട​ത്തി​ക്കൊ​ണ്ടു​പോ​യി​രു​ന്ന​ത്. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് തൊ​ഴി​ല്‍ ന​ഷ്​​ട​പ്പെ​ട്ട കു​ടും​ബം ഇ​പ്പോ​ള്‍ സാ​മ്ബ​ത്തി​ക​മാ​യി വ​ള​രെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്.

പ​ല​ര്‍​ക്കും സ​ര്‍​ക്കാ​ര്‍ വീ​ട് നി​ര്‍​മി​ക്കാ​ന്‍ സ​ഹാ​യം ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും നൂ​റു ശ​ത​മാ​ന​വും അ​ര്‍​ഹ​ത​യു​ള്ള ഈ ​കു​ടും​ബ​ത്തി​നു മാ​ത്രം ല​ഭി​ക്കു​ന്നി​ല്ല. അ​പേ​ക്ഷ കൊ​ടു​ത്തും പ​രാ​തി പ​റ​ഞ്ഞും മ​ടു​ത്ത​താ​യി ഇ​വ​ര്‍ പ​റ​യു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും പ​ല​ത​വ​ണ ആ​വ​ശ്യം അ​റി​യി​ച്ചെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളു​ടെ​യോ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ​യോ കാ​രു​ണ്യം കാ​ത്തി​രി​ക്കു​ക​യാ​ണ്​ ഈ ​കു​ടും​ബം.

prp

Leave a Reply

*