കാര്‍ഷിക രംഗത്ത് വന്‍ തകര്‍ച്ചയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ വഴിയൊരുക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാര്‍ഷിക രംഗത്ത് വന്‍ തകര്‍ച്ചയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ വഴി ഒരുക്കുന്നതെന്നും നിലനില്‍പ്പിന്റെ സമരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കൃഷിക്കാരെ ദ്രോഹിക്കുന്ന നടപടികളാണ് ബിജെപി സര്‍ക്കാര്‍ ചെയുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

കേരള പി എസ് സി എംപ്ലോയീസ് യൂണിയന്റെ 48 ആം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റൊരു സംസ്ഥാനത്തിന് അവകാശപ്പെടാന്‍ പറ്റാത്ത പിഎസ്‌സി നിയമനം കേരളം നടത്തിയെന്നും മഹാമാരിയുടെ കാലത്തും കേരളം ഉയരത്തിലാണ് നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

prp

Leave a Reply

*