കങ്കണ റണാവത്ത് യുപി സര്‍ക്കാര്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍; പ്രഖ്യാപനം കങ്കണ യോഗി കൂടിക്കാഴ്‌ച്ചക്ക് പിന്നാലെ

ലഖ്‌നൗ: ബോളിവുഡ് നടി കങ്കണ റണാവത്ത് യുപി സര്‍ക്കാറിന്റെ ഒരു ജില്ല ഒരു ഉല്‍പ്പന്നം എന്ന പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

കഴിഞ്ഞ ദിവസം പുറത്തു. ലഖ്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഉത്തര്‍പ്രദേശില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നന്ദിയറിയിക്കാനാണ് കങ്കണ യോഗി ആദിത്യനാഥിനെ കണ്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സന്ദര്‍ശനത്തിന്റെ വീഡിയോയും പുറത്തുവിട്ടു. കങ്കണയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലേക്ക് ക്ഷണിച്ചെന്നും. ശ്രീരാമന്റെ അനുഗ്രഹം തേടാന്‍ നിര്‍ദ്ദേശിച്ചെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

പരമ്ബരാഗത വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഒരു ജില്ല ഒരു ഉല്‍പ്പനം എന്ന കാമ്ബയിന് യുപി സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. 75 ജില്ലകളില്‍ പരമ്ബരാഗത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഗാലാണ് കങ്കണയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചതായി അറിയിച്ചത്. യോഗിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ കങ്കണ അഭിനന്ദിച്ചുവെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

prp

Leave a Reply

*