തൃശൂര്‍ : മഴയില്‍ ജില്ലയിലെ പലയിടത്തും വീടുകള്‍ക്കും കൃഷിക്കും നാശനഷ്ടം സംഭവിച്ചു. കിഴക്കുംപാട്ടുകരയില്‍ ചുറ്റുമതില്‍ വീണ് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. നീലങ്കാവില്‍ മഹിളാ ഡേവിസിന്റെ ചുറ്റുമതിലാണു വീണത്. മതില് വീണ് പൂവത്തിങ്കല്‍ ഭാസ്കരന്റെ വീടിനു കേടുപാടുണ്ടായി.മൂന്നരയോടെ ആരംഭിച്ച മഴ 4 മണിക്കൂറോളം പെയ്തു .
അയല്‍വീടിന്റെ മതില് വീണു ചാലക്കല്‍ ജേക്കബിന്റെ വീടിനും കേടുപാടുണ്ടായി. ജനല്‍ ചില്ല് തകര്‍ന്നു ജേക്കബിന്റെ കാലിനു പരുക്കേറ്റു. പ്രകൃതിദുരന്ത നാശനഷ്ടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് കൗണ്‍സിലര്‍ ജോണ്‍ ഡാനിയല്‍ കലക്ടറോട് ആവശ്യപ്പെട്ടു. നഗരത്തില്‍ സ്വരാജ് റൗണ്ട്, ശക്തന് നഗര്‍, മനോരമ ജംക്ഷന്, ഇക്കണ്ട വാരിയര്‍ റോഡ് എന്നിവ മണിക്കൂറുകളോളം വെള്ളത്തില്‍ മുങ്ങി. വിയ്യൂര്‍ പൊലീസ് സ്റ്റേഷന് പരിസരവും വെള്ളത്തില്‍ മുങ്ങി.
