നിങ്ങളുടെ ലാബ് ഒരു ടെലിമെഡിസിൻ സെന്റർ ആയി അപ്‌ഗ്രേഡ് ചെയ്ത് വരുമാനം വർധിപ്പിക്കാം!

COVID-19 പാൻഡെമിക് രാജ്യത്ത് കൃഷിയുൾപ്പടെ എല്ലാ തൊഴിൽ മേഖലകളേയും സാരമായി ബാധിച്ച കാര്യം നമുക്കെല്ലാവർക്കും അറിയാമല്ലോ. മെഡിക്കൽ ലാബുകളുടെ കാര്യവും വിഭിന്നമല്ല. ഇതിനെ അതിജീവിക്കാൻ പുതിയ ആശയങ്ങൾ കണ്ടെത്താനായില്ലെങ്കിൽ നമ്മുടെ തൊഴിൽ മേഖലയിൽ പിടിച്ചു നിൽക്കാനാവില്ല എന്ന് നമുക്കറിയാം. 

കോവിഡ് പശ്ചാത്തലത്തിൽ ചികിത്സക്കായുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാൻ പകരം ഏർപ്പെടുത്തിയ ക്വിക് ഡോക്ടർ ടെലിമെഡിസിൻ (QuikDr Telemedicine) സംവിധാനത്തിന് രാജ്യമൊട്ടാകെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. അടുത്തുള്ള ആശുപത്രികളിലെ വിദഗ്ദ്ധരായ ഡോക്ടർമാരുമായും ഇന്ത്യയിലുടനീളമുള്ള മികച്ച ഡോക്ടർമാരുമായും ബന്ധപ്പെടാൻ സാധിക്കുന്ന ഒരു വെർച്വൽ ഓൺലൈൻ വീഡിയോ കൺസൾട്ടേഷൻ പ്ലാറ്റ്ഫോം ആണ് QuikDr. 

രാജ്യമൊട്ടാകെയുള്ള ലാബുകളുമായി സഹകരിച്ച് ടെലി മെഡിസിൻ സൗകര്യങ്ങൾ മുഴുവൻ ജനങ്ങൾക്കും ലഭ്യമാക്കാനും അതിലൂടെ മെഡിക്കൽ ലാബുകൾക്ക് ഒരു പുതിയ വരുമാന മാർഗ്ഗം തുറന്നു കിട്ടാനും കഴിയുന്ന ഒരു ആശയം QuikDr അവതരിപ്പിക്കുന്നു. നിങ്ങളുടെ ലാബ് യാതൊരു വിധ അധിക ചിലവുകളുമില്ലാതെ ഒരു ടെലിമെഡിസിൻ സെന്ററിലേക്കോ മൈക്രോ ക്ലിനിക്കിലേക്കോ അപ്‌ഗ്രേഡുചെയ്‌ത് കൂടുതൽ വരുമാനം നേടാം.

ആശയം ലളിതമാണ്. നിങ്ങളുടെ ലാബ് ഒരു ടെലി മെഡിസിൻ സെന്റർ ആകുന്നതിലൂടെ, നിലവിലുള്ള ക്ലയന്റുകൾക്ക് തിരക്കുള്ള ആശുപത്രിയിൽ പോകുന്നതിനുപകരം ലാബിൽ തന്നെ ഒരു ഡോക്ടറെ സമീപിക്കാൻ കഴിയുന്നു. മാത്രമല്ല സമീപത്തുള്ള ആളുകൾ നിങ്ങളുടെ പ്രോമോ കോഡ് വഴി QuikDr മൊബൈൽ ആപ്ലിക്കേഷൻ വഴി ഓൺലൈനിൽ ഡോക്ടർ കൺസൾട്ടേഷൻ നടത്തുമ്പോൾ കോൺസൾട്ടേഷൻ ഫീസിൽ ഡിസ്‌കൗണ്ടും ലഭിക്കുന്നു. . ഒരു സ്മാര്‍ട്ട് ഫോണോ ലാപ്‌ടോപ്പോ വഴി വളരെ ഈസിയായി ഇത് നടത്താം. കൺസൾട്ടേഷന് ശേഷം ലാബ് ടെസ്റ്റു റിപ്പോർട്ടുകൾ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യുന്നതിനും നിങ്ങളുടെ ക്ലയന്റുകളെ‌ മാനേജുചെയ്യുന്നതിനും QuikDr പ്ലാറ്റ്‌ഫോമിൽ സൗകര്യംമുണ്ടാകും. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനു ശേഷം മരുന്ന് കുറിപ്പടിയും ഉടന്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്നു.

ഈ കോവിഡ് സാഹചര്യത്തിലെ പ്രതിസന്ധി ഒഴിവാക്കാൻ ലാബുകൾക്ക് ഇത് ഒരു അവസരമാണ്. നിങ്ങളുടെ ലാബ് ഒരു ടെലിമെഡിസിൻ‌ സെന്ററിലേക്ക് അപ്‌ഗ്രേഡുചെയ്യുകയും ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://forms.gle/tS3BbFR5zFXAfKqx9. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിളിക്കൂ  7012030327

prp

Leave a Reply

*