പ്രളയബാധിതര്‍ക്കൊപ്പം; ഈ വര്‍ഷം പുലിക്കളിയില്ല

തൃശൂര്‍: ഓണാഘോഷം പൊടിപൊടിക്കുക മലയാളികളുടെ പതിവാണ്. എന്നാല്‍ പ്രതീക്ഷിക്കാതെ എത്തിയ കാലവര്‍ഷക്കെടുതി തകര്‍ത്തെറിഞ്ഞത് ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്.

എന്നാല്‍ ദുരന്തമുഖത്തു നിന്നും തിരിച്ചു കയറുവാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം തന്നെയാണ് തങ്ങളെന്ന് എല്ലാ മലയാളികളും ഉറപ്പിച്ച മട്ടാണ്. അതിന്‍റെ ഭാഗമായി എല്ലാ വര്‍ഷവും തൃശൂരില്‍ നടത്തി വരുന്ന പുലിക്കളിയും വേണ്ടെന്ന് വെച്ചിരിക്കുകയാണ്.

പുലിക്കളി സംഘങ്ങള്‍ തന്നെയാണ് ഇത് സംബന്ധിച്ച തീരുമാനം വ്യക്തമാക്കിയത്. പ്രളയക്കെടുതിയില്‍പ്പെട്ട് സംസ്ഥാനം വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.

prp

Related posts

Leave a Reply

*