പി.​ടി.​തോ​മ​സ് എം​എ​ല്‍​എ അ​ന്ത​രി​ച്ചു

കൊ​ച്ചി: തൃ​ക്കാ​ക്ക​ര എം​എ​ല്‍​എ​യും കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും എ​ഐ​സി​സി അം​ഗ​വു​മാ​യ പി.​ടി.​തോ​മ​സ് (70) അ​ന്ത​രി​ച്ചു.വെ​ല്ലൂ​ര്‍ ക്രി​സ്റ്റ്യ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​യി​രു​ന്നു അ​ന്ത്യം.

അ​ര്‍​ബു​ദ ബാ​ധി​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹം അ​ടു​ത്ത​കാ​ല​ത്താ​യി ക്ഷീ​ണി​ത​നാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് വെ​ല്ലൂ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ഇ​ന്ന് രാ​വി​ലെ 10.15-നാ​ണ് മ​രി​ച്ച​ത്.

തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും വി​ജ​യി​ച്ച പി.​ടി നി​ല​വി​ല്‍ കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി സെ​ക്ര​ട്ട​റി​യാ​ണ്. തൊ​ടു​പു​ഴ​യെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ മു​ന്‍​പ് ര​ണ്ടു ത​വ​ണ എം​എ​ല്‍​എ​യാ​യ അ​ദ്ദേ​ഹം ഇ​ടു​ക്കി​യി​ല്‍ നി​ന്നും ഒ​രു​ത​വ​ണ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. കോ​ണ്‍​ഗ്ര​സ് മു​ഖ​പ​ത്ര​മാ​യ വീ​ക്ഷ​ണ​ത്തി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യും എ​ഡി​റ്റ​റാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

ഇ​ടു​ക്കി ജി​ല്ല​യി​ലെ ഉ​പ്പു​തോ​ട്ടി​ല്‍ 1950 ഡി​സം​ബ​ര്‍ 12ന് ​ജ​നി​ച്ച അ​ദ്ദേ​ഹം വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യാ​യ കെ​എ​സ്‌​യു വ​ഴി​യാ​ണ് പൊ​തു​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. 1980-ല്‍ ​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യ പി.​ടി 1980 മു​ത​ല്‍ കെ​പി​സി​സി, എ​ഐ​സി​സി അം​ഗ​മാ​ണ്. 1990-ല്‍ ​ഇ​ടു​ക്കി ജി​ല്ലാ കൗ​ണ്‍​സി​ല്‍ അം​ഗ​മാ​യി. 2007-ല്‍ ​ഇ​ടു​ക്കി ഡി​സി​സി​യു​ടെ അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

1991-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൊ​ടു​പു​ഴ​യി​ല്‍ നി​ന്നാ​ണ് ആ​ദ്യം എം​എ​ല്‍​എ​യാ​യ​ത്. പി​ന്നീ​ട് 2001-ല്‍ ​വീ​ണ്ടും തൊ​ടു​പു​ഴ​യി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 1996, 2006 വ​ര്‍​ഷ​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ തൊ​ടു​പു​ഴ​യി​ല്‍ മ​ത്സ​രി​ച്ചെ​ങ്കി​ലും പി.​ജെ.​ജോ​സ​ഫി​നോ​ട് തോ​ല്‍​വി ഏ​റ്റു​വാ​ങ്ങി.

പി​ന്നീ​ട് 2016-ല്‍ ​തൃ​ക്കാ​ക്ക​ര​യി​ല്‍ മ​ത്സ​രി​ക്കാ​നെ​ത്തി​യ പി.​ടി അ​വി​ടെ​യും അ​പ്ര​തീ​ക്ഷ​ത ജ​യം നേ​ടി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ജ​യം ആ​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു. 2009-ലെ ​ലോ​ക്സ​ഭ തെ​ഞ്ഞെ​ടു​പ്പി​ലാ​ണ് ഇ​ടു​ക്കി​യി​ല്‍ നി​ന്ന് ലോ​ക്സ​ഭ​യി​ലേ​യ്ക്ക് വി​ജ​യി​ച്ച​ത്.

പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ നി​ല​പാ​ട് മൂ​ലം തൊ​ട്ട​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് സീ​റ്റ് ന​ല്‍​കാ​ന്‍ പാ​ര്‍​ട്ടി ത​യാ​റാ​യി​ല്ല. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​മാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

prp

Leave a Reply

*