സ്വകാര്യദൃശ്യം കാണിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടി; സഹികെട്ടപ്പോള്‍ സുഹൃത്തിന്റെ സഹായത്തോടെ യുവാവിനെ കൊന്ന് കുഴിച്ചുമൂടി വിദ്യാര്‍ത്ഥിനികള്‍

ചെന്നൈ: നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടിയ 21കാരനെ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന്ടി കൊന്നു കുഴിച്ചു മൂടി.

കോളജ് വിദ്യാര്‍ഥിയായ പ്രേം കുമാറിനെയാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇയാള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇയാളെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി.

ചെന്നൈ റെഡ്ഹില്‍സിനടുത്ത് ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് സംഭവം. ഇതിനോടകം ഏകദേശം ഒന്നര ലക്ഷത്തിലേറെ രൂപ കുട്ടികളില്‍ നിന്നും ഇയാള്‍ കൈക്കലാക്കിയിരുന്നു. സ്വകാര്യ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്ക് അയച്ചുനല്‍കുമെന്നും സൈറ്റുകളില്‍ നല്‍കും എന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നത്. രണ്ട് പെണ്‍കുട്ടികളുമായും ഇയാള്‍ പ്രണയത്തിലായിരുന്നു. പ്രേംകുമാറിനെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് കണ്ടെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

prp

Leave a Reply

*