കൊച്ചി: നവംബര്‍ 15ന് സ്വകാര്യ ബസ് സമരം. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ആണ് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം നടത്തുന്നത്. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍റെതാണ് തീരുമാനം.
നവംബര്‍ 15ന് സൂചനാ പണിമുടക്കായിരിക്കും നടത്തുക. കേരളത്തിലെ എല്ലാ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവെച്ച് സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

