പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തിന് നന്ദിയറിയിച്ച്‌ രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തിന് നന്ദിയറിയിച്ച്‌ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ-ചൈന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സൈനികരുടെ മനോവീര്യം വര്‍ധിപ്പിക്കുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ ലഡാക്കിലെത്തിയ പ്രധാനമന്ത്രി നിമുവിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നീക്കത്തെ അഭിനന്ദിക്കുന്നുവെന്നും നന്ദിയറിയിക്കുന്നുവെന്നും പ്രതിരോധമന്ത്രി ട്വീറ്റ് ചെയ്‌തു.

പ്രധാനമന്ത്രിക്കൊപ്പം സംയുക്ത കരസേന മേധാവി ബിപിന്‍ റാവത്തും കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവേനയും ലഡാക്ക് സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു. നിമുവില്‍ വെച്ച്‌ കരസേന, വ്യോമസേന, ഐടിബിപി ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.

prp

Leave a Reply

*