കൊച്ചി| കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ആലുവ മാര്‍ക്കറ്റിലെ ഏഴ് കടകള്‍ക്ക് നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് നല്കി. നഗരത്തില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. നിര്‍ദേശങ്ങള്‍ ലംഘിച്ച് ആലുവ മാര്‍ക്കറ്റില്‍ സാമൂഹ്യ അകലം പാലിക്കാതെ ആളുകള്‍ കൂട്ടംകൂടിയതിെനത്തുടര്ന്ന് നഗരസഭ അധികൃതരും പൊലീസുമെത്തി താക്കീത് ചെയ്തു. ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് ബാരിക്കേഡുകള്‍ കെട്ടി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ മാര്‍ക്കറ്റ് താല്‍ക്കാലികമായി അടക്കുമെന്ന് നഗരസഭ മുന്നറിയിപ്പ് നല്കി.
മാര്‍ക്കറ്റില്‍ നിന്ന് 12 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മാര്‍ക്കറ്റില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഇന്ന് 50 പേരുടെ സാമ്ബിള്‍ കൂടി ശേഖരിക്കും.
ചേര്‍ത്തല പള്ളിത്തോട് സ്വദേശിയായ ഗര്‍ഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ് താല്‍ക്കാലികമായി അടച്ചു. യുവതിയെ ചികിത്സിച്ച മൂന്ന് ഡോക്ടര്‍മാരും നേഴ്സുമാരും നിരീക്ഷത്തിലാണ്. ഈ സ്ത്രീയുടെ ഭര്‍ത്താവ് ജോലി ചെയ്തിരുന്ന ഹാര്‍ബറും മുന്‍കരുതലിന്റെ ഭാഗമായി അടച്ചു. ഇവരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല.

