എസ്സെം ഷംസീറിനെ മലയാളികള്‍ കൂടുതല്‍ അറിയുന്നത് പ്രശസ്ത പിന്നണി ഗായകന്‍ അഫ്സല്‍, സയന്‍ അന്‍വര്‍ കൂട്ട്ക്കെട്ടില്‍ പിറന്ന അറബി മലയാളം മിക്സ് മ്യൂസിക്കല്‍ ആല്‍ബം മെഹബിന്‍, മീഡിയ വണ്ണിലെ പ്രശസ്ത ഹാസ്യ പരിപാടി M 80 മൂസ തുടങ്ങിയവയുടെ നിര്‍മ്മാതാവായിട്ടാണ്.
“പ്രവാസിയുടെ മടക്കയാത്ര” എന്ന ഷോട്ട് ഫിലിമില്‍ മജീദെന്ന കേന്ദ്രകഥാപാത്രത്തെ തന്‍മയത്വത്തോടെ അവതരിപ്പിച്ച് ഒരു അഭിനേതാവ് എന്ന നിലയിലും ശ്രദ്ധേയനായിരിക്കുകയാണ് എസ്സെം ഷംസീര്‍. എഴ് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ഷോട്ട് ഫിലിം, ഒരു പ്രവാസിയുടെ ജീവിതപശ്ചാത്തലത്തില്‍ വളരെ റിയലിസ്റ്റിക്കായ ഒരു ജീവിത കഥയെ വളരെ സൂഷ്മതയോടെ ആവിഷ്കരിച്ചിരിക്കുന്നു.
എസ്സെം ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ഈ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് സുനില്‍ ശ്യാമയാണ്. ഹാരിസ് ബ്ലായില്‍ എന്ന ചായാഗ്രാഹകനുമായി ചേര്‍ന്ന്‍ പുതിയ സിനിമയുടെ പണിപുരയിലാണ് ഇപ്പോള്‍ എസ്സെം ഷംസീര്‍.
Essem Shamseer
Essem Creations, Kochi, Kerala
YouTube Channel: https://goo.gl/EI7XYE
Facebook: https://www.facebook.com/EssemShamseer/
Mobile: 9562933300

