ഇ. അഹമ്മദിന് കേരളത്തിന്‍റെ യാത്രമൊഴി; കബറടക്കം ഇന്ന്‍ കണ്ണൂരിൽ

അന്തരിച്ച മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്‍റെ മൃതദേഹം ഇന്ന് രാവിലെ 11.30യോടെ കണ്ണൂരില്‍ ഖബറടക്കും. കണ്ണൂരിലെ കുടുംബ വീടിനോട് ചേര്‍ന്ന സിറ്റി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലാണ് ജന്മനാടായ കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ രാവിലെ ഖബറടക്ക ചടങ്ങുകള്‍ ആരംഭിക്കും. ഇന്നലെ വൈകുന്നേരം 5.15ഓടെയാണ് ഇ അഹമ്മദിന്‍റെ ഭൗതിക ദേഹം ദില്ലിയില്‍ നിന്ന് കരിപ്പൂരിലെത്തിച്ചത്. ഹജ്ജ് ഹൗസില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം കോഴിക്കോടേക്ക് കൊണ്ടുപോയി. മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവരടക്കം നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

prp

Related posts

Leave a Reply

*