ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ പ്രകോപന പ്രസംഗത്തിനു പിന്നാലെ എസ്.പി എം.എല്‍.എയുടെ പെട്രോള്‍ പമ്ബ് ഉദ്യോഗസ്ഥരെത്തി പൊളിച്ചുമാറ്റി.
ഭോജിപുരയില്‍നിന്നുള്ള നിയമസഭാ അംഗമായ ശാസില്‍ ഇസ്‌ലാമിന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്ബാണ് ബുള്‍ഡോസര്‍ ഉപയോച്ച് തകര്‍ത്തത്. അനധികൃതമായി കൈയേറിയ സ്ഥലത്താണ് പമ്ബ് പ്രവര്‍ത്തിച്ചിരുന്നെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ബറേലിയില്‍ നടന്ന എസ്.പി ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണ ചടങ്ങിലായിരുന്നു ശാസില്‍ ഇസ്‌ലാമിന്റെ വിവാദ പ്രസംഗം. അയാളുടെ(യോഗി ആദിത്യനാഥിന്റെ) വായില്‍നിന്ന് ഇനി ശബ്ദം പുറത്തേക്കു വന്നാല്‍, നമ്മുടെ തോക്കില്‍നിന്ന് പുകയായിരിക്കില്ല, വെടിയുണ്ടയായിരിക്കും പ്രവഹിക്കുകയെന്ന് ശാസില്‍ ഇസ്‌ലാം പ്രസംഗിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വിവാദ പ്രസംഗത്തിന്റെ പേരില്‍ എം.എല്‍.എയ്ക്കും എസ്.പി ബറേലി ജില്ലാ വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാര്‍ സക്‌സേന അടക്കം മറ്റ് നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X3NrZWxldG9uX2xvYWRpbmdfMTMzOTgiOnsiYnVja2V0IjoiY3RhIiwidmVyc2lvbiI6bnVsbH0sInRmd19zcGFjZV9jYXJkIjp7ImJ1Y2tldCI6Im9mZiIsInZlcnNpb24iOm51bGx9fQ%3D%3D&frame=false&hideCard=false&hideThread=false&id=1512003772163436544&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fmalayalamexpressonli-epaper-dhf597e950f14f444bbd1285d764fbb0b5%2Fthanneermukkam%2Bbandinde%2Bshattarukal%2Bkrameekarikkum-newsid-n375006930&sessionId=dee477803504597c42d3aedd1ce8d3384bb30b9f&siteScreenName=Dailyhuntapp&theme=light&widgetsVersion=836e1d2f08d05%3A1649226201925&width=550px
ഹിന്ദു യുവവാഹിനി ജില്ലാ പ്രസിഡന്റ് അനുജ് വര്‍മയുടെ പരാതിയിലാണ് ബറേലി പൊലീസ് കേസെടുത്തത്. സമാധാനാന്തരീക്ഷം തകര്‍ക്കല്‍(സെക്ഷന്‍ 504), ഭീഷണിപ്പെടുത്തല്‍(506), കലാപം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ പ്രകോപനപരമായ പ്രസ്താവന നടത്തല്‍(153 എ) വകുപ്പുകളാണ് ശാസില്‍ ഇസ്‌ലാമിനും മറ്റ് എസ്.പി നേതാക്കള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, വിവാദ പ്രസംഗമെന്ന പേരില്‍ പ്രചരിക്കുന്ന വിഡിയോയുടെ ആധികാരികത ചോദ്യം ചെയ്ത് എം.എല്‍.എ രംഗത്തെത്തിയിട്ടുണ്ട്. തന്റെ പ്രസ്താവനയെന്ന പേരില്‍ ഒരു ചാനല്‍ പുറത്തുവിട്ട വിഡിയോ വ്യാജമായുണ്ടാക്കിയതാണെന്ന് അദ്ദേഹം പ്രതികരിച്ചു. വിഡിയോ എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നും ശക്തമായ പ്രതിപക്ഷമെന്ന നിലയ്ക്ക് യോഗിയുടെ എല്ലാ പ്രവൃത്തികള്‍ക്കും ബുള്ളറ്റു കണക്കെ മറുപടിയുണ്ടാകുമെന്നാണ് താന്‍ പ്രസംഗിച്ചതെന്നും ശാസില്‍ ഇസ്‌ലാം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

