ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും സി എന്‍ ജി(കംപ്രസ്‌ഡ് നാച്ചുറല്‍ ഗ്യാസ്) കിലോഗ്രാമിന് രണ്ടര രൂപ വര്‍ദ്ധിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ 12രൂപയുടെ വര്‍ദ്ധനവാണ് പ്രകൃതിവാതകത്തിന് ഉണ്ടായിരിക്കുന്നത്.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പെട്രോളിനും ഡീസലിനും വന്‍ വില വര്‍ദ്ധനവ് ഉണ്ടായതിന് പിന്നാലെയാണ് സിഎന്‍ ജിയ്ക്ക് ആവശ്യക്കാരേറിയത്. കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന സിഎന്‍ജി വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കാവുന്നതാണ്. നിലവില്‍ ഒരു കിലോഗ്രാം സിഎന്‍ജിയ്ക്ക് 69.11രൂപയാണ് ഡല്‍ഹിയിലെ വില. വാറ്റ് പോലുള്ള പ്രാദേശിക നികുതി കൂടി ഉള്‍പ്പെടുത്തുമ്ബോള്‍ ഓരോ നഗരത്തിലും വില വ്യത്യാസപ്പെട്ടിരിക്കും. പല നഗരങ്ങളിലും ഇപ്പോള്‍ നികുതി ഉള്‍പ്പെടെ 78 രൂപയോളം ഒരു കിലോഗ്രാം സിഎന്‍ജിയ്ക്ക് വില വരുന്നുണ്ട്.

