വിമാനത്തില്‍ പവര്‍ബാങ്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണം

കൊച്ചി: വിമാനത്തില്‍ പവര്‍ബാങ്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര വ്യോമ-സുരക്ഷാ വിഭാഗമാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത് . ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഇനി മുതല്‍ ചെക്ക് ഇന്‍ ബാഗേജുകളില്‍ പവര്‍ ബാങ്ക് അനുവദിക്കില്ല.

     ഹാന്‍ഡ് ബാഗേജുകളില്‍ വേണം ഇവ ഉള്‍പ്പെടുത്താന്‍. പ്രാദേശികമായി ഉണ്ടാക്കുന്ന നിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ രണ്ട് ബാഗേജുകളിലും കൊണ്ടുപോകുന്നതിനും ബി.സി.എ.എസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.        രാജ്യത്തിലെ പല വിമാനത്താവളങ്ങളിലേയും സെക്യൂരിറ്റീസ് വിഭാഗം, സംശയാസ്പദമായ രീതിയില്‍ കടത്തിയ, പവര്‍ ബാങ്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. നാടന്‍ പവര്‍ ബാങ്കുകളില്‍ വളരെ എളുപ്പത്തില്‍ മാറ്റം വരുത്തി, ഉള്ളിലെ സെല്ലുകള്‍ക്ക് പകരം സ്ഫോടകവസ്തുക്കള്‍ നിറയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വിമാനത്താവളങ്ങള്‍ക്ക് ബി.സി.എ.എസ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

പ്രമുഖ ബ്രാന്‍ഡുകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത കുറവായതിനാല്‍ അത്തരം പവര്‍ ബാങ്കുകള്‍ ഹാന്‍ഡ്-ബാഗേജില്‍ കൊണ്ടുപോകാവുന്നതാണ്.

 

prp

Related posts

Leave a Reply

*