ഒടുവില്‍ ‘പൂമരം’ പൂത്തു

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം തിയേറ്ററുകളിലെത്തി. നിരവധി തവണ ചിത്രത്തിന്‍റെ  റിലീസ് തിയതി മാറ്റിയതിനു ശേഷമാണ് റിലീസ് തീയതി മാര്‍ച്ച്‌ 15 ലാക്കിയത്.

ചിത്രം വൈകുന്നതില്‍ അണിയറപ്രവര്‍ത്തകരെ കളിയാക്കി നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമയുടെ റിലീസ് വൈകിയതിനെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ നേരത്തെ ഇറങ്ങിയ ട്രോളുകളില്‍ ചിലത് കാളിദാസ് സ്വന്തം പേജില്‍ ഷെയര്‍ ചെയ്തിരുന്നു.

എന്നാല്‍ പൂമരത്തിന്‍റെ ഷൂട്ടിംഗ് ഇക്കഴിഞ്ഞ ഒക്റ്റോബറോടെ മാത്രമാണ് പൂര്‍ത്തിയായത്. ക്യാംപസ് യുവജനോല്‍സ വേദികളെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഡോ. പോള്‍ വര്‍ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് പൂമരം നിര്‍മ്മിക്കുന്നത്.

prp

Related posts

Leave a Reply

*