ദീപാവലിക്ക് പടക്ക ചന്ത നടത്തി കേരള പോലീസ്; വാരിക്കൂട്ടിയത് ലക്ഷങ്ങള്‍

തിരുവനന്തപുരം:തിരുവനന്തപുരം: ദീപാവലിക്ക് പടക്ക കച്ചവടം പൊലിപ്പിച്ചിരിക്കുകയാണ് കേരള പോലീസ് ലക്ഷങ്ങളുടെ പടക്കങ്ങളാണ് പോലീസ് സേന വിറ്റഴിച്ചത്.

തിരുവനന്തപുരത്തെ നന്ദാവനത്തെ ആംഡ് റിസര്‍വ് ക്യാമ്ബിലായിരുന്നു പടക്ക ചന്ത പ്രവര്‍ത്തിച്ചത്.

ദീപാവലിക്ക് രണ്ടു ദിവസം മുന്‍പേ ആരംഭിച്ച പടക്ക കച്ചവടം ദീപാവലി ദിവസം വരെയുണ്ടായിരുന്നു.പോലീസ് വെല്‍ഫെയര്‍ അസോസിയേഷന്റെ കീഴിലായിരുന്നു പടക്ക വില്‍പന നടന്നത്. ഭരണ- പ്രതിപക്ഷ സംഘടനകളുടെ കീഴില്‍ രണ്ടു പടക്കം ചന്തകള്‍ എആര്‍ ക്യാമ്ബില്‍ ക്രമീകരിച്ചിരുന്നു.

കോട്ടറിഞ്ഞും കൗതുകം കൊണ്ടും നിരവധിപേരാണ് പടക്കം വാങ്ങാനായ പോലീസ് ചന്ത തിരഞ്ഞെത്തിയത്. ബോക്‌സുകളില്‍ പലതരത്തിലുളള പടക്കങ്ങള്‍ മുതല്‍ ഇവിടെ ലഭ്യമായിരുന്നു. .ഏഴു തരത്തിലും വിലയ്‌ക്കുമുള്ള ബോക്‌സുകളാണ് വില്‍പ്പനയ്‌ക്ക് ഉണ്ടായിരുന്നത്. 600 രൂപമുതല്‍ 2500 രൂപവരെയുള്ള ബോക്‌സുകള്‍ വില്‍പ്പനയ്‌ക്ക് എത്തിയിരുന്നു.

ഇതില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത് 900 രൂപയുടെ ബോക്‌സായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.ശിവകാശിയില്‍ നിന്നാണ് മൊത്ത വിലയ്‌ക്ക് പോലീസ് പടക്കങ്ങള്‍ വില്‍പ്പനയ്‌ക്കായി എത്തിച്ചത്. ഇന്നലെ ബോക്‌സുകള്‍ വിലയിളവുമുണ്ടായിരുന്നു. 900 രൂപയുടെ ബോക്‌സ് 150 രൂപ കുറച്ച്‌ 750 രൂപയ്‌ക്കാണ് വില്‍പ്പന നടത്തിയത്.

prp

Leave a Reply

*