പൊലീസിനെ പറ്റിച്ച വിരുതന്‍! വാഹന പരിശോധനയ്ക്കിടെ പിടിയിലായ ആള്‍ പിഴയൊടുക്കാന്‍ നല്‍കിയത് 500 രൂപയുടെ കള്ളനോട്ട്, നോട്ട് ആരുടേതെന്ന് കണ്ടെത്താന്‍ കഴിയാതെ പൊലീസ്

കൊട്ടാരക്കര: വാഹന പരിശോധനയ്ക്കിടെ പിടിയിലായ ആള്‍ പിഴയൊടുക്കാന്‍ നല്‍കിയത് 500 രൂപയുടെ കള്ളനോട്ട്. നോട്ട് ആരുടേതെന്ന് കണ്ടെത്താന്‍ കഴിയാതെ പൊലീസ്.

ഇതോടെ വാഹന പരിശോധനയ്ക്കൊപ്പം നോട്ട് പരിശോധനയും ശക്തമാക്കിയിരിക്കുകയാണ് കൊല്ലം റൂറല്‍ പൊലീസ്.

ഏതാനും ദിവസം മുന്‍പാണ് ഹൈവേ പട്രോളിങ് വാഹനം നടത്തിയ വാഹന പരിശോധനയില്‍ കള്ളനോട്ട് ലഭിച്ചത്. പണം ട്രഷറിയില്‍ എത്തിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന വിവരം ലഭിച്ചത്.

ആരുടെതെന്ന് കണ്ടെത്താന്‍ അന്വേഷണത്തിന് പുനലൂര്‍ ഡിവൈഎസ്പി എം.എസ്.സന്തോഷ് ഉത്തരവിട്ടു. പിഴ അടയ്ക്കുന്ന പണം ‘ഒറിജിനല്‍’ ആണെന്ന് ഉറപ്പു വരുത്താന്‍ പരിശോധനാ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍.

prp

Leave a Reply

*