ഇടവേളയ്ക്ക് ശേഷം തൃശൂര്‍ പൂരം ഇക്കൊല്ലം വന്‍ ആഘോഷമാകും; സുരക്ഷയ്ക്ക് കൂടുതല്‍ പോലീസ്
തൃശൂര്‍: തൃശ്ശൂര്‍ പൂരത്തിന് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍.
മുന്കാലങ്ങളിലെതിനേക്കാള് 40 ശതമാനം അധികം ആളുകള്‍ ഇത്തവണ പൂരത്തിന് എത്തുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. പൂരം പ്രദര്‍ശന നഗരിയില്‍ പോലീസിന്റെ പവലിയനും എയ്ഡ് പോസ്റ്റും കമ്മീഷ്ണര്‍ ഉദ്ഘാടനം ചെയ്തു.
തൃശൂര്‍ പൂരഘോഷത്തിന് 1500 ലേറെ ഉദ്യോഗസ്ഥരെ കൂടുതലായി ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിക്കും. പൂരത്തിന്റെ കാഴ്ചക്കാര്‍ ഗണ്യമായി വര്‍ദ്ധിക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മുന്‍കരുതല്‍ ഒരുക്കുന്നത്. ക്യാമറ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളും പോലീസ് ഒരുക്കും.
പോലീസിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് പ്രദര്‍ശനം. ഷൂട്ടിംഗ് റേയ്ഞ്ച്, കളിക്കാനുള്ള സംവിധാനം, സെല്‍ഫി പോയിന്റ്, ലോക്കപ്പ് , എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പോലീസ് സേനയിലെ സ്ഥാനങ്ങളും ചിഹ്നങ്ങളോടുമൊപ്പം സുരക്ഷാ ഉപകരണങ്ങള്‍, എന്നിവയും പ്രദര്‍ശനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
കൂടാതെ പൊതുജനങ്ങളുടെ സംശയ നിവാരണങ്ങള്‍ക്കായി സൈബര്‍ സെല്ലിന്റെ സേവനവും ലഭ്യമാണ്. പോലീസിനെ കുറിച്ച് ജനങ്ങള്‍ക്കുള്ള അഭിപ്രായം രേഖപ്പെടുത്താനുള്ള സംവിധാനവും പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. ഇടവേളക്ക് ശേഷമെത്തിയ തൃശൂര്‍ പൂരത്തെ അതിന്റെ മികവോടെയും പ്രൗഢിയോടെയും ആഘോഷിക്കാനാണ് ഇത്തണ നിശ്ചയിച്ചിരിക്കുന്നത്.
പൂരത്തിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തിയത് പോലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഇത്തവണ ഇല്ല. അതേ സമയം, വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും കോവിഡ് വ്യാപന സാധ്യത മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ മാസ്കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണം.

