പ്ലാസ്റ്റിക് മുട്ട; സത്യാവസ്ഥ വെളിപ്പെടുത്തി യുഎഇ അധികൃതര്‍

കഴിഞ്ഞ ദിവസം പ്രവാസികളെയാകെ ആശങ്കയിലാക്കി ഒരു വാര്‍ത്തയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്ലാസ്റ്റിക് മുട്ടയെന്നതായിരുന്നു വാര്‍ത്ത. മുട്ട പൊരിച്ചപ്പോള്‍ പ്ലാസ്റ്റിക്കിന്‍റെ അംശം കാണാന്‍ കഴിഞ്ഞുവെന്നാണു പ്രചരിച്ചത്.

എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാണോ അതോ വ്യാജമോ എന്നറിയാന്‍ കഴിയാതെ ആശങ്കയിലായിരുന്നു ആളുകള്‍. ഒടുവില്‍ ഇതിന് വ്യക്തതയായി. പ്ലാസ്റ്റിക് മുട്ടകളെക്കുറിച്ചു സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ വാസ്തവവിരുദ്ധമാണെന്നു വ്യക്തമാക്കി വേണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റി രംഗത്തെത്തി.

പ്ലാസ്റ്റിക്ക് ചൂടാക്കിയാല്‍ ഉരുകും. പ്ലാസ്റ്റിക് ഉണ്ടെങ്കില്‍ മുട്ട പൊരിക്കുമ്പോള്‍ ള്‍ കട്ടിയാകുകയല്ല, ഉരുകുകയാണു ചെയ്യുക. എന്നാല്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ചൂടാക്കുമ്പോള്‍ കട്ടിയാകുന്നതാണ് കാണുന്നത്. അതുകൊണ്ടുതന്നെ   തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രചാരണങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും  അധികൃതര്‍ വ്യക്തമാക്കി.

വ്യത്യസ്ത താപനിലയില്‍ സൂക്ഷിക്കുമ്പോള്‍ മുട്ടകളിലെ പ്രോട്ടീനുകള്‍ക്കു ചെറിയ നിറവ്യത്യാസമുണ്ടാകാമെന്നും ഇതാണ് ദൃശ്യങ്ങളില്‍ കണ്ടതെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി. ഏതായാലും ഇനി പേടിക്കേമ്ടതില്ലെന്നാണ് ദുബായ് മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കുന്നത്.

prp

Related posts

Leave a Reply

*