സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാന്‍ തീരുമാനം. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ജനുവരി 22നു മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനം എടുത്ത് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റീസ് അധ്യകഷനായ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

പൊതുതാല്‍പര്യത്തിനായി പരിസ്ഥിതി സംരക്ഷിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം മൂലം സംസ്ഥാന സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ സംസ്ഥാനത്തിന് നിരോധിക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. പരിസ്ഥിതി സംഘടനകള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് തീരുമാനം ആയിരിക്കുന്നത്.

 

prp

Related posts

Leave a Reply

*