മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കണ്ണൂര്‍ കലക്​ടറേറ്റില്‍ എത്തിയാണ്​ മുഖ്യമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്​.

ധര്‍മടം മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായാണ്​ പിണറായി വിജയന്‍ മത്സരിക്കുക. എല്‍.ഡി.എഫ്​ നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു. ധര്‍മടത്ത്​ ഒരാഴ്ച അദ്ദേഹം പ്രചാരണം പൂര്‍ത്തിയാക്കിയിരുന്നു. സര്‍ക്കാറിന്‍റെ ക്ഷേമ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ്​ പ്രചാരണം.

തുടര്‍ച്ചയായ രണ്ടാം തവണയാണ്​ അദ്ദേഹം ധര്‍മടത്ത്​ മത്സരിക്കുന്നത്​. ആദ്യതവണ 35,000ത്തിലധികം ഭൂരിപ​ക്ഷത്തോടെയാണ്​ ധര്‍മടത്ത്​ പിണറായി വിജയന്‍ ജയിച്ചത്​.

മൂന്നുതവണ കൂത്തുപറമ്ബില്‍നിന്നും ഒരു തവണ പയ്യന്നൂരില്‍നിന്നും ജയിച്ച്‌​ പിണറായി വിജയന്‍ നിയമസഭയിലെത്തിയിരുന്നു. ധര്‍മടത്തെ കോണ്‍ഗ്രസ്​ സ്​ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

prp

Leave a Reply

*