സ്വാതന്ത്ര്യവും ആത്മവിശ്വാസവുമാണ് പിണറായി ഭരണത്തിലുളളതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍

pinarayivijayan-k1ug-621x414livemint

തിരുവനന്തപുരം: പോലീസ് ഭരണത്തില്‍ എ.കെ ആന്റണിയെയും കടത്തിവെട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നേറുകയാണ്. അറിയപ്പെടുന്ന സിപിഎം നേതാക്കളും പ്രവര്‍ത്തകരുമടക്കമുളളവര്‍ കേസില്‍ കുരുങ്ങിയതും അന്വേഷണം നേരിടുന്നതും ഒരു പുതിയ കാഴ്ച്ചയാണ്. പരാതികള്‍ നേരില്‍ കണ്ട് വാങ്ങുന്ന രീതി പിണറായിക്ക് ഇല്ലെങ്കിലും ലഭിക്കുന്ന പരാതികള്‍ക്ക് കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നീക്കം നടത്തും എന്നുള്ളതാണ്. അതില്‍ സ്വന്തം പാര്‍ട്ടിയെന്നൊന്നുമില്ല, മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ പിണറായി പൊലീസിന്  സ്വാതന്ത്ര്യവും ധൈര്യവും നല്‍കിയിട്ടുണ്ട്. പൊലീസിലെ ബാഹ്യ ഇടപെടലിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ആന്റണി നല്‍കിയതിനേക്കാള്‍ വലിയ സ്വാതന്ത്ര്യവും ആത്മവിശ്വാസവുമാണ് പിണറായി ഭരണത്തിലുളളതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ അഭിപ്രായം.

 

prp

Related posts

Leave a Reply

*