വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം നേതാവുമായ ജയന്തനെതിരെ പാര്‍ട്ടി നടപടി ഉണ്ടായേക്കും

jayanthan-accused

തൃശ്ശൂര്‍: വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം നേതാവുമായ പി.എന്‍ ജയന്തനെതിരെ പാര്‍ട്ടി നടപടി ഉണ്ടായേക്കും. ജയന്തനെതിരെ ആരോപിക്കപ്പെട്ട ലൈംഗിക പീഡന കേസ് സംബന്ധിച്ചാണ് പാര്‍ട്ടി നടപടി എടുക്കുന്നത്. ഇന്ന് രാവിലെ വടക്കാഞ്ചേരിയില്‍ ചേരുന്ന സിപിഎം അടിയന്തിര ജില്ലാ കമ്മിറ്റി യോഗത്തില്‍ നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ആരോപണ വിധേയനായ പേരാമംഗലം സി.ഐയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റാനും പകരം ഗുരുവായൂര്‍ എസിപി പി.എ. ശിവദാസിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്‌. ജയന്തന്‍റെ മൊഴി പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം പൊലീസ് രേഖപ്പെടുത്തും.

prp

Leave a Reply

*