പെട്രോള്‍-ഡീസല്‍ വില വര്‍ധന; പ്രതിസന്ധി മറികടക്കാന്‍ ഫ്ലെക്​സ്​ ഫ്യുവലുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വില വര്‍ധനവ്​ മൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാന്‍ ഫ്ലെക്​സ്​ ഫ്യുവലുമായി കേന്ദ്രസര്‍ക്കാര്‍. ഫ്ലെക്​സ്​ ഇന്ധനം ഉപയോഗിക്കുന്ന വാഹന എന്‍ജിനുകള്‍ നിര്‍മിക്കാന്‍ കമ്ബനികള്‍ക്ക്​ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നാണ്​ റിപ്പോര്‍ട്ട്​. സുപ്രീംകോടതിയില്‍ നിന്ന്​ അനുമതി ലഭിച്ചാലുടന്‍ ഇതിനുള്ള നടപടികള്‍ക്ക്​ തുടക്കം കുറിക്കുമെന്നാണ്​ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്​കരി വ്യക്​തമാക്കുന്നത്​.

പെട്രോളിനും ഡീസലിനുമൊപ്പം എഥനോള്‍ ചേര്‍ത്ത ഇന്ധനവും കൂടി ഉപയോഗിക്കാന്‍ കഴിയുന്ന എന്‍ജിനുകള്‍ വികസിപ്പിക്കാനാണ്​ കേന്ദ്രസര്‍ക്കാര്‍ വാഹനനിര്‍മ്മാതാക്കളോട്​ ആവശ്യപ്പെടുന്നത്​. ബ്രസീല്‍, സ്വീഡന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്​.

എഥനോള്‍ സമ്ബദ്​വ്യവസ്ഥ നിര്‍മ്മിക്കാനാണ്​ സര്‍ക്കാറിന്‍റെ ശ്രമമെന്ന്​ ഗഡ്​കരി പറഞ്ഞു. എല്ലാ വാഹനനിര്‍മ്മാതാക്കളോടും ഫ്ലെക്​സ്​ ഫ്യുവല്‍ എന്‍ജിനുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടും. സുപ്രീംകോടതിയില്‍ ഇതുമായി ബന്ധപ്പെട്ട സത്യവാങ്​മൂലം സമര്‍പ്പിച്ചിട്ടുണ്ട്​. കോടതിയില്‍ നിന്നും തീരുമാനമുണ്ടാകുന്ന മുറക്ക്​ ഇക്കാര്യത്തില്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്​ പോകുമെന്നും അദ്ദേഹം പറഞ്ഞു.

prp

Leave a Reply

*