പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന; ഡീസലിന് കുറയും

ദോഹ: ഒക്ടോബര്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വില ഖത്തര്‍ പെട്രോള്‍ പുറത്തുവിട്ടു. പ്രീമിയം, സൂപ്പര്‍ പെട്രോളിന് സെപ്റ്റംബര്‍ മാസത്തെ നിരക്കില്‍നിന്നും വില വര്‍ധിച്ചിട്ടുണ്ട്. പ്രീമിയം പെട്രോളിനും സൂപ്പറിനും അഞ്ച്​ ദിര്‍ഹമാണ് വര്‍ധിച്ചത്. അതേസമയം, ഡീസലിന് 10 ദിര്‍ഹം കുറയും.

പുതിയ നിരക്കുകള്‍ പ്രകാരം പ്രീമിയം േഗ്രഡിന് 1.25 റിയാലും സൂപ്പര്‍ േഗ്രഡ് പെേട്രാളിന് 1.30 റിയാലുമായിരിക്കും. ഡീസലിന് 1.15 റിയാലാണ് പുതുക്കിയ നിരക്ക്. നേരത്തെ ഇത് 1.25 റിയാല്‍ ആയിരുന്നു. പെേട്രാളിനും സൂപ്പര്‍ േഗ്രഡ് പെേട്രാളിനും ഡീസലിനും 25 ദിര്‍ഹം കുറച്ചാണ് കഴിഞ്ഞ മേയ് മാസത്തെ നിരക്ക് ഖത്തര്‍ പെ​േട്രാളിയം പുറത്തുവിട്ടത്. ഇതോടെ പ്രീമിയം പെേട്രാളിന് ഒരു റിയാലും സൂപ്പറിനും ഡീസലിനും 1.05 റിയാലുമായി കുറഞ്ഞു. ജൂണ്‍ മാസത്തില്‍ നിരക്കില്‍ മാറ്റമില്ലാതെയാണ് ഇന്ധന വില നിശ്ചയിച്ചിരുന്നത്. ജൂലൈയിലും ആഗസ്​റ്റിലും വീണ്ടും വര്‍ധിക്കുകയും സെപ്​റ്റംബറില്‍ ആഗസ്​റ്റിലെ നിരക്ക് നിലനിര്‍ത്തുകയുമായിരുന്നു.

മാര്‍ച്ചില്‍ 1.60 റിയാല്‍ ആയിരുന്നു പ്രീമിയം പെേട്രാളിനുണ്ടായിരുന്നതെങ്കില്‍ ഏപ്രില്‍ മാസത്തില്‍ 1.25 റിയാലായി കുറഞ്ഞു. മാര്‍ച്ചില്‍ സൂപ്പറിനും ഡീസലിനും യഥാക്രമം 1.65 റിയാലും 1.70 റിയാലുമായിരുന്നു നിരക്ക്. ഏപ്രിലില്‍ ഇവയുടെ നിരക്ക് 1.30 റിയാലായി കുറഞ്ഞു.

അന്താരാഷ്​ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ ഇടിവാണ് വാഹന ഇന്ധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സര്‍ക്കാറിനെ ​േപ്രരിപ്പിച്ചത്. 2017 സെപ്റ്റംബര്‍ മുതല്‍ ഖത്തര്‍ പെേട്രാളിയമാണ് പുതുക്കിയ വില നിശ്ചയിച്ചുകൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കുന്നത്.

prp

Leave a Reply

*